Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ എഞ്ചിനീറിങ് കോളേജിലെ രണ്ടും മൂന്നും വർഷ ബാച്ചുകൾക്ക് സസ്‌പെൻഷൻ; ഭിന്നിപ്പിച്ച് നേടാനുള്ള കത്തോലിക്കാ മാനേജ്‌മെന്റിന്റെ പിടിവാശിയിൽ ഭാവി അടഞ്ഞ് വിദ്യാർത്ഥികൾ

കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ എഞ്ചിനീറിങ് കോളേജിലെ രണ്ടും മൂന്നും വർഷ ബാച്ചുകൾക്ക് സസ്‌പെൻഷൻ; ഭിന്നിപ്പിച്ച് നേടാനുള്ള കത്തോലിക്കാ മാനേജ്‌മെന്റിന്റെ പിടിവാശിയിൽ ഭാവി അടഞ്ഞ് വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ എഞ്ചിനീറിങ് കോളേജ് അടച്ച് പൂട്ടിയിട്ട് ഒരാഴ്ച തികയുന്നു. കത്തോലിക്കാ സഭയുടെ മാനേജ്‌മെന്റിന് കീഴിലുള്ള കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീറിങ് കോളേജാണ് മാനേജ്‌മെന്റിന്റെ പിടിവാശിയെ തുടർന്ന് കഴിഞ്ഞ ആഴ്ച മുഴുവൻ അടഞ്ഞ് കിടന്നത്. നാളെ കോളേജ് വീണ്ടും തുറക്കുമ്പോൾ മാനേജ്‌മെന്റിന്റെ വൈരാഗ്യത്തിന് ഇരയായ രണ്ടും മൂന്നും വർഷ ബാച്ചുകൾക്കെല്ലാം സസ്‌പെൻഷനും.

ലക്ഷങ്ങൾ ഫീസ് കൊടുത്ത് പഠിക്കുന്ന കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കിക്കൊണ്ട് മാനേജ്‌മെന്റ് വൈരാഗ്യം തീർക്കുമ്പോൾ വാർത്ത പ്രസിദ്ധീകരിക്കാൻ മാദ്ധ്യമങ്ങളോ ഇടപെടാൻ രാഷ്ട്രീയക്കാരോ ഇല്ല എന്നതാണ് ഏറെ നിരാശാജനകം. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയതിന്റെ പേരിലാണ് മാനേജ്‌മെന്റിന്റെ ഈ പകവീട്ടൽ.

സമരം നടത്തുകയോ അനീതിയെ ചോദ്യം ചെയ്യുകയോ ഇല്ല എന്നു വിദ്യാർത്ഥികൾ എഴുതി നൽകിയാൽ മാത്രമേ സസ്‌പെൻഷനിലായ രണ്ട് ബാച്ചുകളിലും ഇനി ക്ലാസ് ആരംഭിക്കൂ എന്ന വാശിയിലാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ നേരിട്ടുള്ള ഉടമസ്ഥതതയിൽ പ്രവർത്തിക്കുന്ന മാനേജ്‌മെന്റ്.കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുമെന്ന് വരുത്തി തീർത്ത് മാതാപിതാക്കളെ ഭിന്നിപ്പിച്ചാണ് മാനേജ്‌മെന്റ് അഹന്ത കാട്ടുന്നത്. സമരം നടത്തുകയോ അനീതിയെ ചോദ്യം ചെയ്യുകയോ ഇല്ല എന്നു വിദ്യാർത്ഥികൾ എഴുതി നൽകിയാൽ മാത്രമേ സസ്‌പെൻഷനിലായ രണ്ട് ബാച്ചുകളിലും ഇനി ക്ലാസ് ആരംഭിക്കൂ എന്ന വാശിയിലാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ നേരിട്ടുള്ള ഉടമസ്ഥതതയിൽ പ്രവർത്തിക്കുന്ന മാനേജ്‌മെന്റ്. ഇതോടെ മക്കളുടെ ഭാവി അനിശ്ചിതത്വത്തിലായതിന്റെ നിരാശയിലാണ് അനേകം മാതാപിതാക്കൾ.

കേരളത്തിലെ ഏറ്റവും വലുതും ഉയർന്ന റാങ്കുകൾ കരസ്ഥമാക്കുന്നതുമായ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജാണ് കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഈ കത്തോലിക്കാ മാനേജ്‌മെന്റ് സ്ഥാപനം. കർക്കശക്കാരായ മാനേജ്‌മെന്റിനെതിരെ മുമ്പും പരാതി ഉയർന്നിട്ടുണ്ടെങ്കിലും അതൊരു സമരമായി മാറുന്നത് ആദ്യമായാണ്.

ഈ സമരം അടിച്ചൊതുക്കാൻ മാനേജ്‌മെന്റ് സ്വീകരിച്ചത് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ്. അകാരണമായി രണ്ടും മൂന്നും ബാച്ചുകാരെ സസ്‌പെന്റ് ചെയ്യുകയും ഒന്നും നാലും ബാച്ചുകൾക്ക് ക്ലാസ് ആരംഭിക്കുകയും ചെയ്തത് ഈ ഭിന്നിപ്പിക്കലിന്റെ ഭാഗമായാണ്. ക്ലാസ് ആരംഭിച്ച ബാച്ചുകളുടെ സംരക്ഷണത്തിനായി മാതാപിതാക്കളെ കോളേജിൽ എത്തിച്ച് കാവലിരുത്താനാണ് മാനേജ്‌മെന്റ് തീരുമാനം, ഇതോടെ രണ്ടും മൂന്നും ബാച്ചുകാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കി അവരെ പാഠം പഠിപ്പിച്ച് ഇനിയൊരിക്കലും സമരം നടത്തില്ലെന്ന് ഉറപ്പ് വരുത്തി മാത്രം തിരിച്ചെടുക്കണമെന്നാണ് മാനേജ്‌മെന്റിന്റെ ശ്രമം.

 രണ്ടാം വർഷ വിദ്യാർത്ഥികളെ മ്യൂസിക് ബാൻഡ് അവതരിപ്പിക്കാൻ കോളേജ് അധികൃതർ അനുവദിച്ചില്ല. നേരത്തെ അനുമതി ലഭിച്ചതിനെ തുടർന്ന് ഏറെ നാളത്തെ പരിശീലനത്തിനുശേഷമാണ് വിദ്യാർത്ഥികൾ ബാൻഡ് ഒരുക്കിയത്. എന്നാൽ, ഫെസ്റ്റിൽ ഇത് അവതരിപ്പിക്കാൻ വിദ്യാർത്ഥികളെ അനുവദിച്ചില്ല. സമയം ഇല്ല എന്ന കാരണം പറഞ്ഞാണ് മാനേജ്‌മെന്റ് വിദ്യാർത്ഥികളെ കലാപരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് വിലക്കിയത്.കുട്ടികൾക്കെതിരെ കോളേജ് മാനേജ്‌മെന്റ് കാട്ടുന്ന അനീതിക്ക് ഏറെ വർഷങ്ങളുടെ പഴക്കമുണ്ട്. ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നങ്ങൾ പ്രക്ഷോഭമായി പുറത്തുവന്നത് സെപ്റ്റംബർ അവസാനവാരം നടന്ന കോളേജ് ഫെസ്റ്റിനോട് അനുബന്ധിച്ചാണ്.

ഫെസ്റ്റിൽ രണ്ടാം വർഷ വിദ്യാർത്ഥികളെ മ്യൂസിക് ബാൻഡ് അവതരിപ്പിക്കാൻ കോളേജ് അധികൃതർ അനുവദിച്ചിരുന്നില്ല. നേരത്തെ അനുമതി ലഭിച്ചതിനെ തുടർന്ന് ഏറെ നാളത്തെ പരിശീലനത്തിനുശേഷമാണ് വിദ്യാർത്ഥികൾ ബാൻഡ് ഒരുക്കിയത്. എന്നാൽ, ഫെസ്റ്റിൽ ഇത് അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസാന നിമിഷം അനുമതി നിഷേധിച്ചു. സമയം ഇല്ല എന്ന കാരണം പറഞ്ഞാണ് മാനേജ്‌മെന്റ് വിദ്യാർത്ഥികളെ കലാപരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് വിലക്കിയത്. വിവിധ കാരണങ്ങളിൽ അടിച്ചമർത്തപ്പെട്ടു കഴിഞ്ഞിരുന്ന വിദ്യാർത്ഥികൾ കോളേജ് അധികൃതർ പിന്നെയും തങ്ങളോട് കാട്ടുന്ന അനീതിക്കെതിരെ പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു.

വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റലിന്റെ നടത്തിപ്പിനെതിരെയും ക്യാന്റീൻ ഭക്ഷണത്തിനെതിരെയും പരാതിയുണ്ട്. ഹോസ്റ്റൽ വാർഡനെതിരെയും ആക്ഷേപം നിലവിലുണ്ട്. കുട്ടികളോട് സഭ്യമല്ലാത്ത വാക്കുകളാണ് വാർഡൻ ഉപയോഗിക്കുന്നത്. ചില വിദ്യാർത്ഥികളെ കൈയേറ്റം ചെയ്യുകയും ചെയ്തു. ലാപ്‌ടോപ്പ് ഉപയോഗിക്കാനും ഹോസ്റ്റൽ വാർഡൻ വിദ്യാർത്ഥികളെ അനുവദിക്കുന്നില്ല. ആദ്യ വർഷത്തെ പരീക്ഷകളിൽ തോറ്റെന്ന കാരണം പറഞ്ഞ് വിദ്യാർത്ഥികളെ ശിക്ഷിക്കുന്നു എന്ന പരാതിയും വിദ്യാർത്ഥികൾക്കുണ്ട്.

ഫീസിനത്തിലും മറ്റും ലക്ഷങ്ങൾ വാങ്ങിയിട്ടും കോളേജ് ക്യാന്റീനിൽ നിന്നും കുട്ടികൾക്ക് നൽകുന്ന ഭക്ഷണംപോലും തീരെ നിലവാരമില്ലാത്തതാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. രുചികരമല്ലാത്ത ഭക്ഷണമാണ് ക്യാന്റീനിൽ വിളമ്പുന്നത്. കടുത്ത അനീതിയാണ് ഹോസ്റ്റലിലെ കാര്യങ്ങളിലും. ഹോസ്റ്റലിൽ നൽകുന്ന ഭക്ഷണത്തിന്റെ കാര്യവും പറയാതിരിക്കുന്നതാണ് ഭേദം. അടുത്തിടെ മെസ് ഫീസും വർധിപ്പിച്ചു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും ഹോസ്റ്റലിലെ ഭക്ഷണത്തിന്റെ പണം വാങ്ങുന്നു എന്നും കുട്ടികൾ പറയുന്നു.

ഹോസ്റ്റൽ വാർഡൻ മാത്രമല്ല, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവർ വിദ്യാർത്ഥികളോട് ക്രൂരമായാണ് ഇടപെടുന്നത്. അച്ചടക്കം എന്ന പേരിൽ പട്ടാളച്ചിട്ട അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. വിദ്യാർത്ഥികളോടുള്ള ഇടപെടലിൽ മുമ്പുതന്നെ വ്യാപകമായ പരാതി ഉയർന്നിരുന്നു. വീട്ടുകാരെ ഉൾപ്പെടെ അവഹേളിക്കുന്ന തരത്തിൽ വളരെ മോശമായാണ് ഹോസ്റ്റൽ ജീവനക്കാർ വിദ്യാർത്ഥികളോട് പെരുമാറുന്നത്. ഹോസ്റ്റൽ വാർഡൻ മാത്രമല്ല, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവർ വിദ്യാർത്ഥികളോട് ക്രൂരമായാണ് ഇടപെടുന്നത്. അച്ചടക്കം എന്ന പേരിൽ പട്ടാളച്ചിട്ട അടിച്ചേൽപ്പിക്കാനാണ് ശ്രമമെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. വിദ്യാർത്ഥികളോടുള്ള ഇടപെടലിൽ മുമ്പുതന്നെ വ്യാപകമായ പരാതി ഉയർന്നിരുന്നു. വീട്ടുകാരെ ഉൾപ്പെടെ അവഹേളിക്കുന്ന തരത്തിൽ വളരെ മോശമായാണ് ഹോസ്റ്റൽ ജീവനക്കാർ വിദ്യാർത്ഥികളോട് പെരുമാറുന്നത്.

വിദ്യാർത്ഥികൾക്ക് ഒരു തരത്തിലുള്ള സ്വാതന്ത്ര്യവും ഹോസ്റ്റലിൽ അനുവദിക്കുന്നില്ല. ഹോസ്റ്റലിൽ നിന്ന് എന്തെങ്കിലും കാര്യത്തിന് പുറത്തുപോകുന്ന വിദ്യാർത്ഥികളെയും പീഡിപ്പിക്കുകയാണ് വാർഡനും സെക്യൂരിറ്റി ജീവനക്കാരും. ഔട്ട്പാസിൽ രേഖപ്പെടുത്തുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നും ഇതിന്റെ പേരിൽ വീട്ടുകാരെയുൾപ്പെടെ തെറിവിളിക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

അതേസമയം, ആയിരത്തോളം വിദ്യാർത്ഥികൾ നടത്തുന്ന സമരം അനാവശ്യമെന്ന തരത്തിലാണ് മാനേജ്‌മെന്റിന്റെ പ്രചാരണം. ചെറിയ കാര്യങ്ങൾക്ക് വേണ്ടിയാണ് കുട്ടികൾ വാശിപിടിക്കുന്നതെന്ന മട്ടിൽ നടത്തുന്ന പ്രചാരണത്തിനെതിരെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. കുട്ടികളുടെ സമരം അവസാനിപ്പിക്കാൻ മാനേജ്‌മെന്റ് സ്വീകരിച്ച നയത്തിലും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ രണ്ടും മൂന്നും വർഷ ബാച്ചുകളെ ഒഴിവാക്കി. ഒന്നും നാലും ബാച്ചിന് മാത്രം ക്ലാസ് തുടങ്ങി രക്ഷിതാക്കളെയുൾപ്പെടെ സമ്മർദത്തിലാക്കിയുള്ള നീക്കമാണ് മാനേജ്‌മെന്റിന്റേത്. നന്മക്ക് എന്നു വ്യാജേന ചെയ്തുകൂട്ടുന്ന കോളേജ് അധികൃതരുടെ പൈശാചികമായ നയങ്ങൾക്കെതിരെയാണ് തങ്ങൾ പോരാടുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

പൂർവ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കോളേജ് മാനേജ്‌മെന്റിനെതിരെ ഇതിനകം രംഗത്തുവന്നു കഴിഞ്ഞു. ആയിരത്തിലേറെ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് തങ്ങളുടെ അടിമകളായി കുട്ടികളെ അടിച്ചമർത്താനുള്ള ശ്രമമാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നെന്ന് പൂർവ വിദ്യാർത്ഥികൾ പറയുന്നു. കോളേജ് മാനേജ്‌മെന്റിന്റെ ഭീകരത അനുഭവിച്ചവരാണ് തങ്ങളെന്നും ഇവർ പറയുന്നു. ഒറ്റമനസോടെ തങ്ങൾ ഹോസ്റ്റലിനും ക്യാന്റീനിലും മറ്റും നടക്കുന്ന കിരാത നടപടികൾക്കെതിരെ പോരാടിയിട്ടും വ്യാജപ്രചാരണം അഴിച്ചുവിടുകയാണ് മാനേജ്‌മെന്റെന്നും വിദ്യാർത്ഥികൾ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP