Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാവികസേനയും തീരരക്ഷാ സേനയും കൈകോർത്തു; അമ്പലപ്പുഴയിൽ ബാർജിൽ കുടുങ്ങിയ നാവികരെ ധ്രുതവേഗത്തിൽ രക്ഷപ്പെടുത്തി; ഇന്തൊനീഷ്യയിൽ നിന്ന് പുറപ്പെട്ട ബാർജ് കരക്കടിഞ്ഞത് നിയന്ത്രണം തെറ്റി

നാവികസേനയും തീരരക്ഷാ സേനയും കൈകോർത്തു; അമ്പലപ്പുഴയിൽ ബാർജിൽ കുടുങ്ങിയ നാവികരെ ധ്രുതവേഗത്തിൽ രക്ഷപ്പെടുത്തി; ഇന്തൊനീഷ്യയിൽ നിന്ന് പുറപ്പെട്ട ബാർജ് കരക്കടിഞ്ഞത് നിയന്ത്രണം തെറ്റി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: നാവികസേനയും തീരരക്ഷാ സേനയും കൈകോർത്ത് അമ്പലപ്പുഴ ബാർജിൽ കുടുങ്ങിയ നാവികരെ രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം അമ്പലപ്പുഴ തോട്ടപ്പള്ളി തീരത്ത് അടിഞ്ഞ ബാർജിൽ അകപ്പെട്ട നാവികരെ രക്ഷപ്പെടുത്താൻ നേവിയുടെ ഹെലികോപ്ടറുകളാണ് ഉപയോഗിച്ചത്. ഇവരെ തീരത്തെത്തിച്ച് വൈദ്യസഹായം നൽകി.

ഇന്തൊനീഷ്യയിലെ സബാങ്ങിൽനിന്ന് അബുദാബിയിലേക്കുപോയ അൽ ബത്താൻ 10 എന്ന ഡോക്കാണു വഴിതെറ്റി ആലപ്പുഴയിലെത്തിയത്. കാലാവസ്ഥ മോശമായിരുന്നതിനാൽ വളരെ പണിപ്പെട്ടാണ് നാവികരെ പുറത്തെത്തിച്ചത്. കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും സംയുക്ത രക്ഷാപ്രവർത്തനത്തിലൂടെ ഏറെ നേരം പണിപ്പെട്ട് ഇവരെ കരകയറ്റുകയായിരുന്നു.

അൽ ബത്താൻ 10 എന്ന കപ്പലിനെപറ്റി ഇന്റർനെറ്റിൽ ഏപ്രിൽ 26 വരെയുള്ള വിവരങ്ങളേയുള്ളൂ. അവസാന റിപ്പോർട്ട് ലഭിച്ചത് അന്ന് 9.21നാണ്. ദുബായിൽനിന്നു പുറപ്പെട്ട് 21ന് 10 മണിക്ക് ഇന്തൊനീഷ്യയിലെ ബാറ്റാം എന്ന സ്ഥലത്ത് എത്തേണ്ടതാണ് ഡോക്ക് എന്നും കാണുന്നു. ചരക്കു കപ്പൽ വിഭാഗത്തിലാണ് അൽ ഫത്താനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷനിൽനിന്നുള്ള രജിസ്റ്റർ നമ്പർ 9841770 ആണ്. ഇത് ഡോക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഡോക്ക് ഇക്കൊല്ലം നിർമ്മിച്ചതാണെന്നാണ് വെബ്‌സൈറ്റിലുള്ളത്. ഇതിന് 1,246 ടൺ ഭാരം വഹിക്കാൻ കഴിയും. ഡോക്കിന്റെ ചിത്രങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമല്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP