Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഗിയെ എടുക്കാൻ പോകുന്ന ആംബുലൻസ് കൊല്ലത്ത് പൊലീസ് പിടിച്ചുവെച്ചു; ഡ്രൈവർ കാരണം വിശദീകരിച്ചെങ്കിലും വാഹനം വിട്ട് നൽകിയില്ല; ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെ ലൈസൻസും രേഖകളും വാങ്ങിയിട്ടില്ലെന്ന് എസ്.ഐ; യുവജന സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെ പത്തിമടക്കി

രോഗിയെ എടുക്കാൻ പോകുന്ന ആംബുലൻസ് കൊല്ലത്ത് പൊലീസ് പിടിച്ചുവെച്ചു; ഡ്രൈവർ കാരണം വിശദീകരിച്ചെങ്കിലും വാഹനം വിട്ട് നൽകിയില്ല; ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെ ലൈസൻസും രേഖകളും വാങ്ങിയിട്ടില്ലെന്ന് എസ്.ഐ; യുവജന സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെ പത്തിമടക്കി

കൊല്ലം: രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ഗതാഗത നിയമം ലംഘിച്ചു എന്നാരോപിച്ച് പൊലീസ് പിടിച്ച് വെച്ചു. കാരണം വ്യക്തമാക്കിയിട്ടും വാഹനത്തിൽ രോഗിയുണ്ടെന്ന് പറഞ്ഞിട്ടും ആംബുലൻസ് വിട്ട് നൽകാതെ പൊലീസിന്റെ പ്രകടനം.

കൊല്ലത്തായിരുന്നു ആംബുലൻസ് പൊലീസ് പിടിച്ചെടുത്തത്. എസ്.ഐ അനൂപ് ലൈസൻസ് അടക്കമുള്ള രേഖകൾ തിരികെ നൽകാൻ തയ്യാറാകാതിരുന്നതൊടെ ട്രാക്കിന്റെ ആംബുലൻസ് മണിക്കൂറുകളൊളമാണ് പൊലീസ് സ്റ്റേഷനിൽ കുടുങ്ങിക്കിടന്നത്.

റോഡരികിൽ ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന തരത്തിൽ പാർക്ക് ചെയ്‌തെന്നാരോപിച്ചാണ് കൊല്ലം ട്രാഫിക്ക് എസ്.ഐ ആംബുലൻസിനെയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തത്. എന്നാൽ ആശുപത്രിയിൽ രോഗിയെ എടുക്കാനായി പൊവുന്നതിന്റെ ഭാഗമായി ബെഡ് ഷിറ്റ് മാറ്റുന്നതിനാണ് വാഹനം പാർക് ചെയ്തത് എന്ന് ഡൈവർ വിശദീകരിച്ചെങ്കിലും ഇത് ചെവി കൊള്ളാൻ എസ്.ഐ തയ്യാറായില്ലെന്ന് ഡ്രൈവർ പറഞ്ഞു.

മാധ്യമങ്ങൾ സംഭവമറിഞ്ഞതോടെ ലൈസൻസ് തിരികെ നൽകാനാകില്ലെന്നായി എസ്.ഐയുടെ നിലപാട് എന്നാൽ ഉന്നത ഉദ്യേഗസ്ഥർ ഇടപ്പെട്ടതോടെ ലൈസൻസും രേഖകളും വാങ്ങിയിട്ടില്ലെന്നും ആംബുലൻസ് പിടിച്ചെടുത്തില്ലെന്നുമാണ് എസ്.ഐ പറഞ്ഞത്. തുടർന്ന് സ്റ്റേഷന് പുറത്ത് യുവജന സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെ എസ് ഐ അനൂപ് സ്റ്റേഷനിൽ നിന്ന് മാറി നിൽക്കുകയാണ് ചെയ്തത്.

ഇതോടെ രോഗിയുമായി പോകേണ്ട ആംബുലൻസ് മണിക്കൂറുകളോളം ട്രാഫിക് സ്റ്റേഷനിൽ കിടക്കുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് ട്രാക്ക് ആംബുലൻസ്. എസ്.ഐക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതേ സമയം നിരവധി ആരോപണങ്ങൾ ഉയർന്ന വ്യക്തിയാണ് എസ്.ഐ അനൂപ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP