Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമിത്ഷായെ വകവരുത്താൻ ഒരുങ്ങി 14 തീവ്രവാദികൾ കേരളത്തിലേക്ക് കടന്നതായി വ്യക്തമായ സൂചന; ഓപ്പറേഷൻ ലോട്ടസിനെത്തിയ ബിജെപി പ്രസിഡന്റിന് കനത്ത സുരക്ഷ ഏർപ്പെടുത്തി സർക്കാർ; നെടുമ്പാശ്ശേരി മുതൽ രാമനിലയം വരെ പൊലീസ് വലതീർത്തു

അമിത്ഷായെ വകവരുത്താൻ ഒരുങ്ങി 14 തീവ്രവാദികൾ കേരളത്തിലേക്ക് കടന്നതായി വ്യക്തമായ സൂചന; ഓപ്പറേഷൻ ലോട്ടസിനെത്തിയ ബിജെപി പ്രസിഡന്റിന് കനത്ത സുരക്ഷ ഏർപ്പെടുത്തി സർക്കാർ; നെടുമ്പാശ്ശേരി മുതൽ രാമനിലയം വരെ പൊലീസ് വലതീർത്തു

തൃശൂർ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ നോട്ടമിട്ട് തീവ്രവാദികൾ കേരളത്തിലെത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ അമിത് ഷായ്ക്ക് പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തി. തമിഴ്‌നാട് ക്യൂ ബ്രാഞ്ചിനാണ് അമിത് ഷായെ വകവരുത്താനുള്ള ഭീകര പദ്ധതിയെ കുറിച്ച് വിവരം ലഭിച്ചത്. കേന്ദ്ര സർക്കാർ വഴി ഇക്കാര്യം കേരളത്തേയും അറിയിച്ചു.

തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശികളായ പതിനാല് പേരുടെ സംശയാസ്പദമായ നീക്കങ്ങളാണ് ക്യൂ ബ്രാഞ്ചിനെ ആശങ്കയിലാഴ്‌ത്തിയത്. അൽ ഉമയുടെ പ്രവർത്തകരെന്ന് സംശയിക്കുന്നവരാണ് ഇവർ. തമിഴ്‌നാട് പൊലീസിന്റെ നിരീക്ഷണത്തിലുള്ള ഇവരുടെ തിരോധാനമാണ് സംശയത്തിനിടയാക്കിയിട്ടുള്ളത്. സ്വന്തം ഫോണുകൾ വീടുകളിൽ ഉപേക്ഷിച്ചാണ് ഇവർ തമിഴ് നാട് പൊലീസിനെ വെട്ടിച്ച് കടന്നത്. ഇവർ കേരളത്തിലേക്ക് കടന്നിരിക്കാം എന്നാണ് സംശയം. ഈ സാഹചര്യവും അമിത് ഷായ്ക്ക് എതിരായ തീവ്രവാദ ഭീഷണി റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.

പാലക്കാട് ബിജെപി സംസ്ഥാന നേതൃയോഗത്തിലും അതിനു ശേഷം കോട്ടമൈതാനിയിലെ പൊതുയോഗത്തിലും അമിത് ഷാ പങ്കെടുക്കുന്നുണ്ട്. കോയമ്പത്തൂരിനെ ഏറെ അടുത്തുള്ള പാലക്കാട്ട് അമിത് ഷാ സജീവമാകുമ്പോൾ തന്നെയാണ് അൽ ഉമയുടെ പ്രവർത്തകരുടെ മുങ്ങലെന്നത് ഗൗരവത്തോടെ കാണണമെന്നാണ് തമിഴ്‌നാട് പൊലീസിന്റെ റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് സംഘടനാകാര്യങ്ങൾക്ക് ഇന്നലെ രാത്രി കേരളത്തിലെത്തിയ ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷായ്ക്ക് അതീവ സുരക്ഷ ഏർപ്പെടുത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളം മുതൽ തൃശൂർ രാമനിലയം വരെ കനത്ത സുരക്ഷാ വലയത്തിലാണ് അദ്ദേഹം യാത്ര ചെയ്തത്.

അമിത് ഷായുടെ പരിപാടികളിൽ എത്തുന്നവരെയെല്ലാം നിരീക്ഷിക്കും. പാലക്കാട്ട് പൊതുസമ്മേളന വേദിയിലേക്കും പരിശോധനയ്ക്ക് ശേഷമേ ആളെ കയറ്റി വിടൂ. ഇന്ന് വൈകീട്ട് അഞ്ചിന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പാർട്ടി സമ്മേളനമാണ് അമിത് ഷാ ഉദ്ഘാടനം ചെയ്യും. ബിജെപിയിൽ ചേർന്ന 1000 പേർക്ക് ചടങ്ങിൽ സ്വീകരണമൊരുക്കുമെന്നും ജില്ലാ നേതൃത്വം അറിയിച്ചു. വ്യാഴാഴ്ച രാത്രിയോടെ എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ അമിത് ഷായ്ക് ബിജെപി. പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഈ ചടങ്ങുകളും കർശന നിരീക്ഷണത്തിലായിരുന്നു.

അതിനിടെ അമിത് ഷായ്ക്ക് നൽകാനായി കേരള ബിജെപി.യിലെ ഗ്രൂപ്പു പോര് അവസാനിക്കില്ലെന്ന വ്യക്തമായ സൂചന നൽകി ആർ.എസ്.എസ്. നേതൃത്വം വിശദമായ കത്ത് തയ്യാറാക്കി. കേന്ദ്രത്തിൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന്റെ നേട്ടങ്ങൾ തങ്ങൾക്കും കിട്ടുന്നില്ലെന്നു മാത്രമാണ് കേരളത്തിലെ ബിജെപി നേതാക്കളുടെ പരാതിയെന്നും അല്ലാതെ അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ കണ്ണുവച്ച് ആത്മാർത്ഥമായി സംഘട സജീവമാക്കാനോ ഇവർ ശ്രമിക്കുന്നില്ലെന്നുമാണ് ആർ.എസ്.എസിന്റെ പരാതി.

ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ഇത്തരമൊരു കത്ത് തയ്യാറാക്കുന്നതെന്നാണ് വിവരം. മാത്രമല്ല, കേരളത്തിലെ സംഘടനാ ദൗർബല്യത്തെക്കുറിച്ച് ആർ.എസ്.എസ് കേന്ദ്ര നേതൃത്വുമായി ഉത്കണ്ഠ പങ്കുവച്ച അമിത് ഷാ തന്നെ, ആർഎസ്എസ് സംസ്ഥാന ഘടകത്തിൽ നിന്ന് സമഗ്രമായ ഒരു 'സ്ഥിതിവിവര റിപ്പോർട്ട് ' റിപ്പോർട്ട് വാങ്ങിത്തരാൻകൂടി അഭ്യർത്ഥിക്കുകയായിരുന്നു എന്നും അറിയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP