Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേർച്ചപ്പെട്ടിവരവിലെ തർക്കത്തിൽ പത്തംകുളം കുണ്ടടി മേഖലയിലുള്ളവർ തമ്മിൽ തല്ലി; ഫൈസൽ ബാബു കത്തിയെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ഓട്ടത്തിനിടെ നേർച്ചക്കെത്തിയയാളെ കുത്തി; പിന്നീട് രണ്ട് പൊലീസുകാരേയും; അനങ്ങനടിയിൽ പള്ളിനേർച്ച കൂട്ടത്തല്ലായത് ഇങ്ങനെ

നേർച്ചപ്പെട്ടിവരവിലെ തർക്കത്തിൽ പത്തംകുളം കുണ്ടടി മേഖലയിലുള്ളവർ തമ്മിൽ തല്ലി; ഫൈസൽ ബാബു കത്തിയെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ഓട്ടത്തിനിടെ നേർച്ചക്കെത്തിയയാളെ കുത്തി; പിന്നീട് രണ്ട് പൊലീസുകാരേയും; അനങ്ങനടിയിൽ പള്ളിനേർച്ച കൂട്ടത്തല്ലായത് ഇങ്ങനെ

ഒറ്റപ്പാലം: പാലക്കാട് അനങ്ങനടിയിൽ പള്ളിനേർച്ചയ്ക്കിടെ തർക്കത്തെത്തുടർണ്ടായ സംഘർഷത്തിൽ എസ്.ഐ. അടക്കം മൂന്നുപേർക്ക് കുത്തേറ്റു. ഒറ്റപ്പാലം ട്രാഫിക് എസ്.ഐ. പി. രാജശേഖരൻ (55) സി.പി.ഒ. പ്രദീപ്, നേർച്ച കാണാനെത്തിയ തൃക്കടീരി തേനാംമൂച്ചിക്കൽ അബൂബക്കർ (44) എന്നിവർക്കാണ് കുത്തേറ്റത്. സി.പി.ഒ. ലത്തീഫിന് മർദനമേറ്റു. എസ്.ഐ. രാജശേഖരനും അബൂബക്കറിനും അടിവയറിലേക്കാണ് കുത്തേറ്റിരിക്കുന്നത്. ഇരുവരുടെയും പരിക്ക് ഗുരുതരമാണ്.

സംഭവത്തിൽ അനങ്ങനടി സ്വദേശി ഫൈസൽ ബാബുവിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അനങ്ങനടി ദർഗാഷെറീഫ് പള്ളിയിലെ നേർച്ചയ്ക്കിടെ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ കോതകുറിശ്ശി സ്‌കൂളിന് സമീപമാണ് സംഭവം. നേർച്ചപ്പെട്ടിവരവുമായി ബന്ധപ്പെട്ട് പത്തംകുളം കുണ്ടടി മേഖലയിലുള്ളവർ തമ്മിൽ പ്രശ്‌നമുണ്ടായി. ഇതിനിടെ ഫൈസൽ ബാബു കത്തിയെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഓടുന്നതിനിടെ നേർച്ചക്കെത്തിയ തൃക്കടീരി തേനാമൂച്ചിക്കൽ അബൂബക്കറിന് (44) കുത്തേറ്റു.

സംഘർഷാവസ്ഥ പരിഹരിക്കാനുള്ള ശ്രമത്തിനിടെയാണ് എസ്.ഐ.ക്ക് കുത്തേറ്റത്. തടയാൻ ശ്രമിക്കുന്നതിനിടെ സി.പി.ഒ. പ്രദീപിനെയും ഇയാൾ കുത്തി. ലത്തീഫിനെ മർദിക്കയും ചെയ്തു. ഒറ്റപ്പാലം സിഐ പി. അബ്ദുൾമുനീറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. അബൂബക്കറിന്റെയും രാജശേഖരന്റെയും മൊഴിയെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP