Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചേരി ബേബി കൊലക്കേസിലെ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു; ഹൈക്കോടതി നടപടി ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്ന മന്ത്രി മണിയുടെ ഹർജിയിൽ; ഹൈക്കോടതി ഉത്തരവ് ജൂൺ ഏഴിന് തൊടുപുഴ കോടതി കേസ് പരിഗണിക്കാനിരിക്കെ

അഞ്ചേരി ബേബി കൊലക്കേസിലെ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു; ഹൈക്കോടതി നടപടി ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്ന മന്ത്രി മണിയുടെ ഹർജിയിൽ; ഹൈക്കോടതി ഉത്തരവ് ജൂൺ ഏഴിന് തൊടുപുഴ കോടതി കേസ് പരിഗണിക്കാനിരിക്കെ

കൊച്ചി; അഞ്ചേരി ബേബി കൊലക്കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസിലെ പ്രതി മന്ത്രി എംഎം മണി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. അഞ്ചേരി ബേബി വധക്കേസിൽ തൊടുപുഴ കോടതിയിൽ നടക്കുന്ന നടപടിക്രമങ്ങളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്. കേസിൽ തനിക്കെതിരായ ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നു കാട്ടിയാണ് എംഎം മണി ഹൈക്കോടതിയ സമീപിച്ചത്.

അഞ്ചേരി ബേബി വധക്കേസ് ജൂൺ ഏഴിന് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസിൽ പ്രതിയായ മന്ത്രി എം.എം മണി അടക്കമുള്ള മുഴുവൻ പ്രതികളും ഹാജരാകണമെന്നും തൊടുപുഴ കോടതി നിർദേശിച്ചിരുന്നു.

യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി 1982 നവംബർ 13നാണ് കൊല്ലപ്പെട്ടത്. തൊഴിൽ തർക്കം പരിഹരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സി.പി.എം നേതാക്കളായ എം.എം മണി, കെ.കെ ജയചന്ദ്രൻ, ഒ.ജി മദനൻ, എ.കെ ദാമോദരൻ, വി എം ജോസഫ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കേസിലെ ഒന്നാം സാക്ഷി ചിറ്റടി ജോണി, മൂന്നാം പ്രതി പി.എൻ മോഹൻദാസ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. ഐ.പി.സി 302, 118, 120, 34 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കൊലപാതകം നടക്കുമ്പോൾ ദേവികുളം താലൂക്ക് സെക്രട്ടറിയായിരുന്ന എം.എം മണിയാണ് ഒന്നാം പ്രതി, അന്ന് ഏരിയ സെക്രട്ടറിയായിരുന്ന കെ.കെ ജയചന്ദ്രൻ രണ്ടാം പ്രതിയും ലോക്കൽ സെക്രട്ടറി ഒ.ജി മദനൻ മൂന്നാം പ്രതിയും താലൂക്ക് കമ്മിറ്റി അംഗം വി എം ജോസഫ് നാലാം പ്രതിയും സേനാപതി ലോക്കൽ സെക്രട്ടറി എ.കെ ദാമോദരൻ അഞ്ചാം പ്രതിയുമാണ്.

2012 മെയ്‌25ന് തൊടുപുഴ മണക്കാട് മണി നടത്തിയ വിവാദ പ്രസംഗത്തിനിടെയാണ് അഞ്ചേരി ബേബി, മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരെ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തൽ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP