Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഠിക്കാത്തതിനു പിഞ്ചുകുഞ്ഞിന്റെ മുഖത്ത് അങ്കണവാടി ടീച്ചർ മുളകു തേച്ചതായി പരാതി; കൊട്ടാരക്കരയിൽ ടീച്ചറുടെ ശിക്ഷയ്ക്ക് ഇരയായത് മൂന്നുവയസുകാരൻ

പഠിക്കാത്തതിനു പിഞ്ചുകുഞ്ഞിന്റെ മുഖത്ത് അങ്കണവാടി ടീച്ചർ മുളകു തേച്ചതായി പരാതി; കൊട്ടാരക്കരയിൽ ടീച്ചറുടെ ശിക്ഷയ്ക്ക് ഇരയായത് മൂന്നുവയസുകാരൻ

കൊല്ലം: പിഞ്ചുകുഞ്ഞിന്റെ മുഖത്ത് അങ്കണവാടി ടീച്ചർ മുളകു തേച്ചതായി പരാതി. കൊട്ടാരക്കര ഇരണൂരിലാണു മൂന്നുവയസുകാരന്റെ മുഖത്തു ടീച്ചർ മുളകു തേച്ചതായി പരാതി ഉയർന്നത്.

ഇരണൂർ ലക്ഷംവീട് കോളനിയിൽ പ്രസാദിന്റ മകൻ കാശിനാഥന്റ മുഖത്താണ് മുളക് തേച്ചത്. കാശിനാഥന്റെ മുഖത്തെ പാട് കണ്ടാണ് വീട്ടുകാർ കുട്ടിയോട് വിവരം അന്വേഷിച്ചത്. അപ്പോഴാണ് ടീച്ചർ മുളക് തേച്ച കാര്യം അറിയുന്നത്.

മുളക് തേച്ചത് പഠിക്കാത്തതിനെ തുടർന്നാണെന്നാണ് കാശിനാഥൻ പറയുന്നത്. അംഗൻവാടിയുടെ മുറ്റത്ത് നിന്ന ഉണ്ടമുളക് പറിച്ച് ഉടച്ചാണ് കുട്ടിയുടെ മുഖത്ത് തേച്ചത്. മൂക്കിന് താഴെയായി പൊള്ളിവന്ന പാടുണ്ട്. കുട്ടിയെ ടീച്ചർ നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

കൈകളിൽ അടിക്കുകയും പുറത്ത് നുള്ളുകയും ചെയ്യാറുണ്ട്. വിവരം തിരക്കിയപ്പോൾ ടീച്ചർ തങ്ങളോട് കയർത്തതായും മുളക് തേച്ചതായി ടീച്ചറും സമ്മതിച്ചുവെന്നും മാതാവ് പറയുന്നു. ടീച്ചർ ഉപദ്രവിക്കുമെന്ന് പറഞ്ഞ് കുട്ടി രാത്രിയിൽ ഞെട്ടിയുണരാറുണ്ടെന്നും അമ്മ പറയുന്നു. സംഭവത്തെപ്പറ്റി കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈൻ അധികൃതർക്ക് പരാതി നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP