Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായത് അധികാരത്തിന്റെ ബലത്തിൽ തന്നെ; നിശ്ചിത യോഗ്യതകൾ ഇല്ലാതെയാണ് നിയമനമെന്ന് ലോകായുക്തയുടെ അന്വേഷണ റിപ്പോർട്ട്

മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായത് അധികാരത്തിന്റെ ബലത്തിൽ തന്നെ; നിശ്ചിത യോഗ്യതകൾ ഇല്ലാതെയാണ് നിയമനമെന്ന് ലോകായുക്തയുടെ അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗീസ് കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നേടിയത് അർഹമായ യോഗ്യതയില്ലാതെയെന്ന് കണ്ടെത്തൽ. ലോകായുക്ത നിയോഗിച്ച അന്വേഷണോദ്യോഗസ്ഥൻ എ. അക്‌ബറിന്റേതാണ് കണ്ടെത്തൽ. ഇതോടെ അധികാരത്തിന്റെ ബലത്തിൽ തന്നെയാണ് അനില ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിൽ ഡയറക്ടറായി നിയമനം നേടിയതെന്ന് വ്യക്തമായി.

അനിലയുടെ നിയമനത്തിൽ പക്ഷപാതമുണ്ടെന്ന് കാണിച്ച് ലഭിച്ച പരാതിയിലായിരുന്നു അന്വേഷണം. നിർദിഷ്ട പ്രായപരിധിയോ അർഹമായ യോഗ്യതകളോ ഇല്ലാതെയാണ് അനില നിയമനം നേടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൂന്നു വർഷത്തിനിടെ 400 അവധിയെടുത്ത അനിലയുടെ ഡെപ്യൂട്ടേഷൻ നീട്ടണമെന്ന ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടറുടെ കത്തും സംശയം ഉളവാക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

പരാതിയിലെ മറ്റാരോപണങ്ങൾ നിലനിൽക്കില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അനൂപ് ജേക്കബ് മന്ത്രിയാകുന്നതിന് മുൻപ് 2011 ലാണ് അനില നിയമനം നേടിയത്. പരാതിക്കാരിക്ക് ആക്ഷേപം ഫയൽ ചെയ്യാനായി കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റി. ഭാഷ ഇൻസ്റ്റിറ്റിയൂട്ടിലെ ഉദ്യോഗസ്ഥയായ അനിലക്ക് ആവശ്യമായ യോഗ്യതയില്ലെന്ന ആരോപണത്തിൽ മന്ത്രിമാരായ കെ സി ജോസഫ്, അനൂപ് ജേക്കബ്, അനില മേരി ഗീവർഗീസ് എന്നിവരുൾപ്പെടെ 5 പേർക്കെതിരെയായിരുന്നു അന്വേഷണം.

മലയാളം ബിരുദാനന്തര ബിരുദവും പബ്ലിക്കേഷനിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യതയായി കാണിച്ചിരിക്കുന്നത്. അനില കാണിച്ചിരുന്നത്. ഭാഷാ ഇൻസ്റ്റിറ്റിയൂട്ടിൽ അസി. ഡയറക്ടറാകാൻ വേണ്ട മറ്റു യോഗ്യതകൾ ഇവർക്കില്ലെന്നായിരുന്നു ആരോപണം. പബ്ലിക്കേഷനിലെ പ്രവൃത്തി പരിചയം കാണിച്ചിരിക്കുന്നത് വ്യാജമെന്നും ആരോപണമുണ്ട്. ഈ ആരോപണം ശരിയാണെന്നാണ് അന്വേ,ണത്തിൽ തെളിഞ്ഞിരിക്കുന്നത്.

തിരുവനന്തപുരം സ്വദേശി മണിമേഖലയാണ് മന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. അനിലയെ കുറ്റമുക്തയാക്കുന്ന പ്രാഥമിക റിപ്പോർട്ട് തള്ളിയാണ് ഐ പി എസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ലോകായുക്ത ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP