Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന ശേഷം അച്ഛൻ തൂങ്ങി മരിച്ചതോ? ബക്കറ്റിൽ മുക്കി മരിച്ച മക്കളെ കണ്ട് നെഞ്ച് പൊട്ടി തൂങ്ങി മരിച്ചതോ? പള്ളിയിൽ നിന്നു വന്നപ്പോൾ പിഞ്ചു കുഞ്ഞുങ്ങളും ഭർത്താവും നഷ്ടമായ ദുരന്തം താങ്ങാനാവാതെ

മക്കളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന ശേഷം അച്ഛൻ തൂങ്ങി മരിച്ചതോ? ബക്കറ്റിൽ മുക്കി മരിച്ച മക്കളെ കണ്ട് നെഞ്ച് പൊട്ടി തൂങ്ങി മരിച്ചതോ? പള്ളിയിൽ നിന്നു വന്നപ്പോൾ പിഞ്ചു കുഞ്ഞുങ്ങളും ഭർത്താവും നഷ്ടമായ ദുരന്തം താങ്ങാനാവാതെ

കൊല്ലം: രണ്ട് പിഞ്ചുമക്കളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് അച്ഛൻ വീട്ടിനകത്ത് തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ഏറെ. കാവനാട് അരവിള സെന്റ് ജോർജ് ദേവാലയത്തിനുസമീപം പുളിവിള കിഴക്കതിൽ അനിമോനാ(40)ണ് അഞ്ചുവയസ്സുള്ള ആദർശിനെയും രണ്ടുവയസ്സുള്ള ദർശനെയും കുളിമുറിയിൽ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നശേഷം അടുക്കളയിൽ തൂങ്ങിമരിച്ചത്.

അനിമോൻ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. കാവനാട് ഹോളിഫാമിലി സ്‌കൂളിൽ യു.കെ.ജി.വിദ്യാർത്ഥിയാണ് ആദർശ്. അനിമോൻ മത്സ്യബന്ധനബോട്ടിലെ ജീവനക്കാരനും. ഞായറാഴ്ച രാവിലെ അനിമോന്റെ ഭാര്യ ഡാലിയ വീട്ടിന് തൊട്ടടുത്ത പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയപ്പോഴാണ് സംഭവം.

ഭർത്താവും കുട്ടികളും അകത്ത് ഉറങ്ങുന്നതിനാൽ ഡാലിയ വീട് പുറത്തുനിന്ന് പൂട്ടിയിട്ടാണ് പള്ളിയിൽ പോയത്. പ്രാർത്ഥന കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിരുന്നു. ഉറക്കെവിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ അയൽവീട്ടുകാർകൂടി വന്ന് വാതിൽപ്പാളി ഇളക്കിമാറ്റി നോക്കിയപ്പോഴാണ് അടുക്കളയുടെ മച്ചിൽ ഫാൻ ഘടിപ്പിക്കാൻ സ്ഥാപിച്ച വളയത്തിൽ അനിമോൻ തൂങ്ങിനിൽക്കുന്നത് കണ്ടത്.

അയൽവാസികൾ വാതിൽ തകർത്ത് അകത്തുകയറി നോക്കിയപ്പോൾ കുട്ടികൾ രണ്ടുപേരും ബക്കറ്റിൽ തലമുങ്ങി മരിച്ചനിലയിലായിരുന്നു. ജില്ലാ ആശുപത്രയിൽ മൃതദേഹ പരിശോധനയ്ക്കുശേഷം വൈകീട്ട് അഞ്ചുമണിയോടെ സെന്റ് ജോർജ് ദേവാലയസെമിത്തേരിയിൽ സംസ്‌കരിച്ചു.

അനിൽ മാനസിക രോഗിയായിരുന്നൊണ് നാട്ടുകാർ പറയുന്നത്. മത്സ്യത്തൊഴിലാളിയായ ഇയാൾ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നെന്നും മാസങ്ങളായി ഇയാൾ ജോലിക്കു പോകാറില്ലായിരുന്നെന്നും നാട്ടുകാർ പറയുന്നു. കുറച്ചുനാൾ മുമ്പുവരെ ഇയാൾ തൊടുപുഴയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നെന്നും ദീർഘനാളായി മാനസികരോഗത്തിന് മരുന്ന് കഴിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP