Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്ഷേത്രോത്സവം കാണാൻ എത്തിയതിനിടയിൽ അഞ്ജു കുഴഞ്ഞു വീണു മരിച്ചു; ഹൃദയാഘാതം മരണ കാരണം; അഞ്ജുവിന്റെ മരണത്തിൽ വിതുമ്പി നാദാപുരം

ക്ഷേത്രോത്സവം കാണാൻ എത്തിയതിനിടയിൽ അഞ്ജു കുഴഞ്ഞു വീണു മരിച്ചു; ഹൃദയാഘാതം മരണ കാരണം; അഞ്ജുവിന്റെ മരണത്തിൽ വിതുമ്പി നാദാപുരം

നാദാപുരം: അഞ്ജുവിന്റെ മരണം ഉൾക്കൊള്ളനാവാതെ നാദാപുരം. ചുഴലിയിൽ വട്ടച്ചോലയിൽ ഗംഗാധരന്റെ മകൾ അഞ്ജു (24)വാണു മരിച്ചത്.

ക്ഷേത്രോത്സവം കാണാൻ എത്തിയതിനിടയിൽ അഞ്ജു കുഴഞ്ഞു വീഴുകയായിരുന്നു. മരണത്തിനു മണിക്കൂറുകൾക്കു മുമ്പ് അഞ്ജു നാട്ടുകാരോടൊക്കെ കുശലന്വേഷണം നടത്തി ടൗണിലേയ്ക്കു പോയിരുന്നു. പിന്നീടു കേട്ടതു മരണവാർത്തയായിരുന്നു. ഈ വേർപാട് ഉൾക്കൊള്ളൻ നാട്ടുകാർക്കു കഴിഞ്ഞില്ല.

പെട്ടന്നുള്ള ഹൃദയാഘാതമാണു മരണകാരണം എന്നു കരുതുന്നു. വളയം അയ്യപ്പഭജനമഠത്തിൽ ക്ഷേത്രേത്സവത്തിന്റെ ഭാഗമായി നടന്ന ഉത്സവം കാണാൻ പോകുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. ബുധനാഴ്ച ഉച്ചയോടെ മൃതദേഹം ചുഴലിയിലെ വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.

നാട്ടുകാരും സൃഹത്തുക്കളും ഉൾപ്പെടെ നിരവധി പേർ അഞ്ജുവിനു കണ്ണീരിൽ കുതിർന്ന യാത്രമൊഴി അർപ്പിക്കാൻ എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP