Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുസ്ലിം ലീഗ് ഭരണത്തിലുള്ള പഞ്ചായത്തിൽ കുട്ടികൾക്ക് വാക്‌സിനേഷനെടുക്കാൻ രക്ഷിതാക്കൾക്ക് മടി; കോതമംഗലത്തെ പല്ലാരിമംഗലം പഞ്ചായത്തിൽ കുത്തിവയ്‌പെടുത്ത കുട്ടികളുടെ എണ്ണം 50 ശതമാനത്തിൽ താഴെ; വാക്‌സിനേഷൻ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പിന്റെ വിപുലമായ കർമപദ്ധതി

മുസ്ലിം ലീഗ് ഭരണത്തിലുള്ള പഞ്ചായത്തിൽ കുട്ടികൾക്ക് വാക്‌സിനേഷനെടുക്കാൻ രക്ഷിതാക്കൾക്ക് മടി; കോതമംഗലത്തെ പല്ലാരിമംഗലം പഞ്ചായത്തിൽ കുത്തിവയ്‌പെടുത്ത കുട്ടികളുടെ എണ്ണം 50 ശതമാനത്തിൽ താഴെ; വാക്‌സിനേഷൻ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പിന്റെ വിപുലമായ കർമപദ്ധതി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മുസ്ലിം ഭൂരിപക്ഷമേഖലയായ താലൂക്കിലെ പല്ലാരിമംഗലം പഞ്ചായത്തിൽ കുട്ടികൾക്ക് റൂബെല്ലാ-മീസിൽസ് വാക്‌സിനേഷൻ നൽകുന്നതിൽ പരക്കെ വിമുഖതയെന്ന് വിലയിരുത്തൽ.ഇതേത്തുടർന്ന് ജനപ്രതിനിധികളെയും രാഷ്ട്രീയ പ്രവർത്തകരെയും അദ്ധ്യാപകരെയും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരെയും മതമേലധ്യക്ഷന്മാരെയും ഒരു കുടക്കീഴിൽ അണിനിരത്തി ആരോഗ്യവകുപ്പ് വിപുലമായ കർമ്മപദ്ധതി തയ്യാറാക്കി. ബോധവൽക്കരണം കാര്യക്ഷമാക്കുകയാണ് മുഖ്യലക്ഷ്യം.

ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 9 മാസത്തിനും 15 വയസ്സിനും ഇടിയിലുള്ള 3659 കുട്ടികൾക്കാണ് വാക്‌സിൻ നൽകാനുള്ളത്.ഇതുവരെ 933 കുട്ടികൾക്ക് വാക്‌സിൻ നൽകിയെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിവരം.അടിവാട് മാലിക് ദിനാർ സ്‌കൂളിലാണ് ഇനി പ്രധാനമായും കുത്തിവയ്‌പെടുക്കാനുള്ളത്.ഇവിടെ മാത്രം ആയിരത്തിൽപരം കുട്ടികളുണ്ട്. കൂടാതെ പഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളിലെ കുട്ടികൾക്കും കുത്തിവയ്പ് നൽകേണ്ടതുണ്ട്.

കുത്തിവയ്‌പെടുത്ത കുട്ടികളുടെ എണ്ണം ലക്ഷ്യത്തിന്റെ അൻപത് ശതമാനത്തിൽ താഴെയാണെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുത്.വരും ദിവസങ്ങളിൽ അവശേഷിക്കുന്ന സ്‌കൂളുകളിലും അംഗൻവാടികളിലും കുത്തിവയ്പ് പൂർണ്ണമാവുമ്പോൾ ലക്ഷ്യത്തോടുക്കുമെന്നാണ് ണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് ഇവിടെ കുത്തിവയ്പിനോട് വിമുഖതയുള്ള രക്ഷിതാക്കളുടെ എണ്ണം കൂടുതലാണ്. ബോധവൽക്കരണ പ്രവർത്തനങ്ങൾ വിജയിച്ചാൽ മാത്രമേ ലക്ഷ്യം പൂർത്തീകരിക്കാനാവൂയെന്നും, ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് തങ്ങൾ ഇതിനായി മുഴുവൻസമയ പ്രവർത്തനങ്ങളുമായി മുന്നേറുകയാണെന്നും ആരോഗ്യവകുപ്പ് ജീവനക്കാർ അറിയിച്ചു

ഇതിന്റെ ആദ്യപടിയായി ഇന്നലെ പല്ലാരിമംഗലം പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ മൂവാറ്റുപുഴ ആർഡിഒ എ.ഷാജഹാൻ,ഡിഎംഒ എൻ കെ കുട്ടപ്പൻ, മുൻ ഡി എം ഒ ജുനൈദ് റഹ്മാൻ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, ബ്ലോക്ക് പഞ്ചായത്തംഗം ഒ.ഇ അബ്ബാസ്, ത്രിതല പഞ്ചായത്ത് അംഗങ്ങൽ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ എന്നിവർ പങ്കെടുത്തു. ഇവർക്ക് പുറമേ യൂ.പി സ്വദേശിയായ യുനിസെഫിന്റെ പ്രതിനിധിയായ ഡോക്ടർ ഹസ്സനും യോഗത്തിൽ പങ്കെടുത്തു.

നവംബർ 3 വരെയാണ് കുത്തിവയ്പ് പൂർത്തിയാക്കുന്നതിന് ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള സമയപരിധി. ജില്ലയിൽ മുസ്ലിംലീഗ് ഭരണത്തിലുള്ള ഏക പഞ്ചായത്താണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP