Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച കേസിൽ ജീൻപോളും ശ്രീനാഥ് ഭാസിയും ഉൾപ്പെടെ നാലു പേർക്ക് മുൻകൂർ ജാമ്യം; നടപടി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേത്

നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച കേസിൽ ജീൻപോളും ശ്രീനാഥ് ഭാസിയും ഉൾപ്പെടെ നാലു പേർക്ക് മുൻകൂർ ജാമ്യം; നടപടി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹണിബീ ടു സിനിമയിൽ ബോഡി ഡബ്ലിങ് നടത്തിയെന്ന പുതുമുഖനടിയുടെ പരാതിയിൽ അന്വേഷണം നേരിടുന്ന സംവിധായകൻ ജീൻ പോൾ ലാലും നടൻ ശ്രീനാഥ് ഭാസിയും ഉൾപ്പെടെ നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ഇന്നലെ കേസിൽ വിധി പറയാനിരുന്നതാണെങ്കിലും കേസ് ഡയറി ലഭ്യമാകാൻ വൈകിയതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സംവിധായകൻ ജീൻ പോൾ ലാൽ (29), നടൻ ശ്രീനാഥ് ഭാസി (29), സാങ്കേതിക പ്രവർത്തകരായ അനൂപ് വേണുഗോപാൽ (29), അനിരുദ്ധൻ (25) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറഞ്ഞത്. ലൈംഗികച്ചുവയോടെ സംസാരിച്ചതിനും അസഭ്യം പറഞ്ഞതിനും സംവിധായകൻ ജീൻ പോൾ ലാലിനെതിരെ പരാതിയില്ലെന്ന് പരാതിക്കാരിയായ നടി അടുത്തിടെ കോടതിയെ അറിയിച്ചിരുന്നു.

എറണാകുളം സെഷൻസ് കോടതിയിലാണ് നടി തന്റെ നിലപാട് സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയത്. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേസ് പരസ്പരം സംസാരിച്ച് ഒത്തുതീർപ്പാക്കിയെന്നാണ് നടി വ്യക്തമാക്കിയത്.

അതേസമയം കോടതി വിലക്കുന്നത് വരെ അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന നിലപാടാണ് പൊലീസ് കോടതിയെ അറിയിച്ചത്.പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് സമർപ്പിരുന്നു. സാക്ഷികൾ സിനിമാ രംഗത്ത് നിന്ന് ഉള്ളവരായതിനാൽ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരുന്നത്. കേസിൽ നടിയുടെ മൊഴിയെടുത്തെങ്കിലും ജീൻ പോൾ ലാൽ അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നില്ല.

നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീൻ പോൾ ലാൽ. ഹണീ ബി ടു എന്ന സിനിമയിൽ മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരിൽ പ്രദർശിപ്പിച്ചെന്ന് ആരോപിച്ച് നടി നൽകിയ പരാതിയിലാണ് കേസ്.

നടിയുടെ പരാതിയിൽ സിനിമയുടെ സെൻസർ കോപ്പി പരിശോധിക്കാൻ പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നു. സിനിമയിലെ സീൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടി പരാതി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP