Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏരിയ കമ്മിറ്റി കണ്ണുരുട്ടി മാറ്റി നിർത്തിയെങ്കിലും എംഎൽഎ ജില്ലാ കമ്മിറ്റിക്ക് പ്രിയങ്കരൻ; ആന്റണി ജോണിനെ ജില്ലാ സമ്മേളന പ്രതിനിധിയാക്കി തിരുത്തൽ വന്നതോടെ കോതമംഗലത്തെ സിപിഎമ്മിൽ തൽക്കാലം വെടിനിർത്തൽ

ഏരിയ കമ്മിറ്റി കണ്ണുരുട്ടി മാറ്റി നിർത്തിയെങ്കിലും എംഎൽഎ ജില്ലാ കമ്മിറ്റിക്ക് പ്രിയങ്കരൻ; ആന്റണി ജോണിനെ ജില്ലാ സമ്മേളന പ്രതിനിധിയാക്കി തിരുത്തൽ വന്നതോടെ കോതമംഗലത്തെ സിപിഎമ്മിൽ തൽക്കാലം വെടിനിർത്തൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സ്വന്തം നാട്ടിൽ പാർട്ടി കൈവിട്ട യുവ എംഎൽഎയെ സിപിഎം ജില്ല നേതൃത്വം സമ്മേളന പ്രതിനിധിയാക്കി. പാർട്ടി എം എൽ എ യെ ജില്ലാ സമ്മേളന പ്രതിനിധിയായോ ഏരിയ കമ്മറ്റി അംഗമായോ തെരഞ്ഞെടുക്കാൻ ഏര്യ കമ്മറ്റി തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് ജില്ല കമ്മിറ്റി ആന്റണി ജോണിനെ ജില്ല സമ്മേളന പ്രതിനിധിയായി കൊണ്ടുവന്നത്.

നിയമ സഭ തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിച്ചത് മുതൽ ഏരിയ നേതൃത്വത്തിന് ആന്റണി ജോണിനോട് നിലനിന്നിരുന്ന അതൃപ്തിയുടെ ബഹിർ സ്ഫുരണമാണ് ഏരിയ സമ്മേളനത്തിൽ അരങ്ങേറിയത്. ജില്ലാ നേതൃത്വം നിർദ്ദേശിച്ചിട്ടും ഏരിയ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കാതെ പ്രത്യേക ക്ഷണിതാവായി മാറ്റുകയായിരുന്നു.

ടി.എം.മീതിയനു ശേഷം ആദ്യമായാണ് പാർട്ടി ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി കോതമംഗലം മണ്ഡലത്തിൽ മത്സരിക്കുന്നതും വിജയം കൈവരിക്കുന്നതും. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഏരിയ നേതൃത്വവും എംഎ‍ൽഎയും രണ്ട് വഴിക്ക് നീങ്ങുന്നു എന്ന വാർത്തകൾ പ്രചരിച്ചതോടെ ഇരുകൂട്ടരും സമവായത്തിന് ശ്രമങ്ങൾ നടത്തി എങ്കിലും എംഎ‍ൽഎ യുടെ സന്തത സഹചാരികളായി മാറിയ തദ്ദേശ ജനപ്രതിനിധികൾ ഇത് അട്ടിമറിക്കുകയായിരുന്നു.

ഏരിയ സമ്മേളനത്തിൽ ഉത്തരം കാര്യങ്ങൾ ഒന്നും ചർച്ചയ്ക്ക് വരുത്താതെ എംഎ‍ൽഎ ഒതുക്കുകയായിരുന്നു. സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിക്കാൻ അവസരമൊരുക്കിയ ജില്ലാ കമ്മിറ്റി തന്നെ ജില്ല സമ്മേളന പ്രതിനിധിയാക്കി ആന്റണി ജോണിനെ മാറ്റിയതോടെ ഏരിയ നേതൃത്വത്തിന്റെ നിലപാടിനെ തിരുത്തിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP