Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അന്ന് ദിലീപ് ഇവർക്ക് വാക്ക് നൽകിയതാണ് ഉറപ്പായും വരാമെന്ന്; മൂന്ന് മാസം കാത്തിരുന്നിട്ടും ദിലീപ് എത്തിയില്ല; ഒടുവിൽ ദിലീപ് ഇല്ലാതെ തന്നെ സിനിയുടെയും അനുഗ്രഹമോളുടെയും പുത്തൻവീടിന്റെ ഗൃഹപ്രവേശം നടന്നു

അന്ന് ദിലീപ് ഇവർക്ക് വാക്ക് നൽകിയതാണ് ഉറപ്പായും വരാമെന്ന്; മൂന്ന് മാസം കാത്തിരുന്നിട്ടും ദിലീപ് എത്തിയില്ല; ഒടുവിൽ ദിലീപ് ഇല്ലാതെ തന്നെ സിനിയുടെയും അനുഗ്രഹമോളുടെയും പുത്തൻവീടിന്റെ ഗൃഹപ്രവേശം നടന്നു

കറുകച്ചാൽ: സിനിക്കും അനുഗ്രഹമോൾക്കും ഇന്നലെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ആയിരുന്നെങ്കിലും മതിമറന്ന് സന്തോഷിക്കാൻ പറ്റാത്തതിന്റെ വിഷമം ഇരുവരുടെയും മുഖത്ത് കാണാമായിരുന്നു. തങ്ങളുടെ അവസ്ഥ അറിഞ്ഞ് വീടുവെച്ച് തരാൻ മുൻകൈ എടുത്ത ദിലീപ് എത്താത്തത് തന്നെയായിരുന്നു ഇരുവരുടെയും മുഖത്തെ ആ വിഷമത്തിന് കാരണം.

കഴിഞ്ഞ ഒക്ടോബറിൽ വീടിന് തറക്കല്ലിടാൻ എത്തിയപ്പോൾ ദിലീപ് ഉറപ്പ് നൽകിയതായിരുന്നു വീടിന്റെ ഗൃഹപ്രവേശനത്തിന് എത്താമെന്ന്. അന്ന് കേക്ക് മുറിച്ച് തന്റെ പിറന്നാളും ആഘോഷിച്ച ശേഷം വീണ്ടും വരാമെന്ന് ഉറപ്പ് നൽകിയാണ് ദിലീപ് മടങ്ങിയത്. തങ്ങൾക്ക് ഇത്രയും സന്തോഷം നൽകിയ ദിലീപ് ഇല്ലാത്തതിന്റെ നിരാശ ഇരുവർക്കും ഉണ്ടായിരുന്നു. എങ്കിലും വീടിന്റെ ഗൃഹപ്രവേശം ഭംഗിയായിതന്നെ നടത്തി.

ദിലീപും കേരള ആക്ഷൻ ഫോഴ്സും നേതൃത്വം നൽകുന്ന ജി.പി. ചാരിറ്റബിൾ ട്രസ്റ്റാണ് ഇവർക്കായി നിർമ്മിച്ച വീട് കൈമാറിയത്. ദിലീപ് നേരിട്ട് താക്കോൽ നൽകുന്നതും കാത്തിരിക്കുകയായിരുന്നു ഇവർ. ഒടുവിൽ ആഘോഷങ്ങളില്ലാതെ താക്കോൽ തിങ്കളാഴ്ച ഇവർ ഏറ്റുവാങ്ങി.


മൂന്ന് മാസം മുൻപ് പണി തീർന്നെങ്കിലും താക്കോൽ കൈമാറ്റം ദിലീപ് അറസ്റ്റിലായതോടെ താമസിച്ചു. ബസ് ഓടിക്കുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ചേലക്കൊമ്പ് പനയംതെങ്ങിൽ ഷാബിദാസിന്റെ ഭാര്യയാണ് സിനി. അനാഥമായ കുടുംബത്തിനായി സഹായനിധി രൂപവത്കരിച്ചത് ചങ്ങനാശ്ശേരി പ്രത്യാശ ടീം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരിയുടെ നേതൃത്വത്തിലാണ്. ഈ വിവരം സുഹൃത്തും സംവിധായകനുമായ ജോണി ആന്റണിയാണ് ദിലീപിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

അഞ്ചര ലക്ഷം രൂപയ്ക്കാണ് വീട് പണിതത്. ഫാ. സെബാസ്റ്റ്യൻ പുന്നശേരിയുടെ അധ്യക്ഷതയിൽ നെടുംകുന്നം ചേലക്കൊമ്പ് പകൽവീട്ടിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി താക്കോൽ കൈമാറി. അജിത്ത് മുതിരമല വീടിന്റെ ആധാരം കൈമാറി. വി എം.ഗോപകുമാർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP