Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരദേവതകൾക്കും മുത്തപ്പനേയും പ്രീതിപ്പെടുത്തുത്താൻ വാറ്റ് ചാരായം കൂടിയേ തീരൂ; ക്ഷേത്രാരാധനയ്ക്ക് ചാരായമുണ്ടാക്കാൻ ലൈസൻസിന് എക്‌സൈസിന് അപേക്ഷ; പള്ളികളിലെ വൈൻ നിർമ്മാണം പ്രോൽസാഹിപ്പിക്കുന്ന സർക്കാർ വാറ്റ് അനുവദിക്കുമോ?

കോഴിക്കോട്:പള്ളികൾക്ക് വൈനാകാമെങ്കിൽ ഞങ്ങൾക്ക് വാറ്റുമാകാം. ക്ഷേത്രാരാധനയ്ക്ക് ചാരായം വാറ്റാൻ അനുമതി നൽകണമെന്ന് കാണിച്ച് ക്ഷേത്ര ഭരണസമിതി കോഴിക്കോട് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർക്ക് അപേക്ഷ നൽകി. കോഴിക്കോട്ടുള്ള ഒരു ഭഗവതി ക്ഷേത്രത്തിലെ ഭാരവാഹികളാണ് അപേക്ഷ നൽകിയത്. കുടുംബക്ഷേത്രത്തിലെ പരദേവതകളെയും മുത്തപ്പനെയും പ്രതിപ്പെടുത്താൻ ചാരായവും കള്ളും അനിവാര്യമാണ്. ചാരായ നിരോധനത്തോടെ ഇത് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് 10 ലിറ്റർ ചാരായവും 15 ലിറ്റർ കള്ളും ഉത്പാദിപ്പിക്കാൻ അനുമതി നൽകണമെന്ന് അപേക്ഷയിൽ പറയുന്നത്.

വൈൻ ഉത്പാദനം കൂട്ടാൻ സീറോ മലബാർ സഭയ്ക്ക് സർക്കാർ അനുമതി നൽകുമെന്നാണ് സൂചന. തൃക്കാക്കരയിലെ വൈൻ ഉത്പാദന കേന്ദ്രത്തിന്റെ ശേഷി 1,500 ലിറ്ററിൽനിന്ന് 5,000 ലിറ്ററായി ഉയർത്താനാണ് എക്‌സൈസ് അനുമതി നൽകുന്നത്. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ശുപാർശ എക്‌സൈസ് അംഗീകരിച്ചുവെന്നാണ് സൂചന. സഭയുടെ ആവശ്യം പരിഗണിച്ചാണ് ഇത്. പള്ളികളുടെയും വിശ്വാസികളുടെയും എണ്ണം വർധിച്ച സാഹചര്യത്തിൽ വൈൻ ഉത്പാദനം വർധിപ്പിക്കാൻ അനുവദിക്കണമെന്ന് സീറോ മലബാർ സഭ അഭ്യർത്ഥിച്ചിരുന്നു. മദ്യോപയോഗത്തിനും മദ്യ വിൽപ്പനയ്ക്കും എതിരെ നിലപാട് എടുക്കുന്ന സീറോ മലബാർ സഭ വൈൻ ഉത്പാദനം കൂട്ടുന്നതിനെതിരെ വിമർശം ഉയർന്നിട്ടുണ്ട്. എന്നാൽ, കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന വൈൻ നിർമ്മാണം വർധിപ്പിക്കുന്നതിൽ അപാകമില്ലെന്ന നിലപാടിലാണ് സഭ.

ഈ സാഹചര്യത്തിലാണ് ക്ഷേത്രാവശ്യത്തിന് വാറ്റ് ചാരയമെന്ന ആവശ്യവുമായി അപേക്ഷ നൽകുന്നത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ സാധ്യതയില്ല. ലൈസൻസ് ഇല്ലാതെ വാറ്റിയാൽ കേസ് എടുക്കുമെന്നതിനാലാണ് ഇതെന്നാണ് ക്ഷേത്രാധികാരികളുടെ നിലപാട്. വൈൻ ഉത്പാദനത്തിന് അനുമതി നൽകുന്നവർ ഇതും അംഗീകരിക്കണമെന്നാണ് പക്ഷം. എന്നാൽ അപേക്ഷ എക്‌സൈസ് വകുപ്പ് കാര്യമായി പോലും എടുക്കാൻ കഴിയില്ല. നിലവിൽ ഈ ക്ഷേത്രത്തിന് വാറ്റിന് അനുമതിയൊന്നും ആരും നൽകിയിട്ടില്ല. ഉള്ള വൈൻ ഉൽപാദനമാണ് കൂട്ടുന്നത്. പള്ളികളിൽ വൈൻ വേണമെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.

എന്നാൽ പ്രസ്തുത ക്ഷേത്രത്തിൽ ഇത്തരമൊരു ആചാരം ഉള്ളതായി എക്‌സൈസ് വകുപ്പിന് അറിയില്ല. വാറ്റ് നിർമ്മാണത്തിന് മുമ്പും അനുമതി ഇല്ല. കേരളത്തിൽ ചാരായം നിരോധിച്ചിട്ട് വർഷങ്ങളായി. അന്നൊന്നും ഇത്തരമൊരു ആവശ്യം ആരും ഉയർത്തിയില്ല. ഇപ്പോൾ ബാറുകൾ മാത്രമേ പൂട്ടിയിട്ടുള്ളൂ. വിദേശ മദ്യം ബിവറേജസ് ഔട്‌ലെറ്റ് വഴി ലഭ്യവുമാണ്. ഈ അവസ്ഥയിൽ ക്ഷേത്രാധികാരികളുടെ അപേക്ഷ വാർത്ത നേടാനുള്ള തന്ത്രമാണെന്നാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ മൊത്തത്തിലുള്ള ആഗ്രഹമോ അവശ്യമോ ആയി ഇതിനെ വിലയിരുത്താനാകില്ല. പ്രാകൃത ആചാരങ്ങൾ സമൂഹത്തിന് ഗുണകരവുമല്ല.

ഈ അപേക്ഷ നൽകിയ വ്യക്തിയെ കുറിച്ചും എക്‌സൈസ് വകുപ്പിന് സംശയമുണ്ട്. നേരത്തെ ഹജ്ജിന് പോകാൻ കേന്ദ്ര സർക്കാരിന് അപേക്ഷ നൽകി വാർത്തികളിലെത്തിയ വ്യക്തിയാണ് വാറ്റിനുള്ള അനുമതിക്കുള്ള അപേക്ഷയുമായി എക്‌സൈസിനെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP