Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണർക്ക് ഓർഡിനൻസ് അയക്കാത്തതിനാൽ മദ്യവില വർധിപ്പിക്കാനാകില്ല; ബാറുകളിലെ മദ്യം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ബിവറേജസ് കോർപ്പറേഷൻ

ഗവർണർക്ക് ഓർഡിനൻസ് അയക്കാത്തതിനാൽ മദ്യവില വർധിപ്പിക്കാനാകില്ല; ബാറുകളിലെ മദ്യം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ബിവറേജസ് കോർപ്പറേഷൻ

തിരുവനന്തപുരം: മദ്യവില ഉയർത്താനുള്ള തീരുമാനം തൽക്കാലം നടപ്പിലാകില്ല. വില വർധിപ്പിക്കാനുള്ള ഓർഡിനൻസ് ഗവർണറുടെ പരിഗണനയ്ക്ക് സർക്കാർ അയച്ചില്ല. ഗവർണറുടെ അംഗീകാരം വാങ്ങാത്തതിനാൽ മദ്യവില ഉയർത്താനുള്ള തീരുമാനം നടപ്പാകില്ല. നാളെ മുതൽ വിലവർദ്ധന നിലവിൽ വരുമെന്നായിരുന്നു നേരത്തെ സർക്കാർ അറിയിച്ചിരുന്നത്. മദ്യ നയവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി വിധി വരുന്നത് വരെ കാത്തിരിക്കാനാണ് സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം.

രണ്ട് ഓർഡിനൻസുകളിലാണ് ഇന്ന് ഗവർണർ പി സദാശിവം ഒപ്പുവച്ചത്. ഭൂനികുതിയും തോട്ടം നികുതിയും കൂട്ടിയ ഓർഡിനൻസിലാണ് ഗവർണർ ഒപ്പുവച്ചത്. മദ്യവില വർധിപ്പിക്കുന്നതിനു പുറമെ രജിസ്‌ട്രേഷൻ ഫീസ് പുതുക്കൽ സംബന്ധിച്ച ഓർഡിനൻസും ഗവർണർക്ക് അയച്ചിട്ടില്ല.

പൂട്ടിക്കിടക്കുന്ന 412 ബാറുകളിലെ മദ്യം ഏറ്റെടുക്കില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ വ്യക്തമാക്കി. അട്ടിമറിക്ക് സാദ്ധ്യതയുണ്ടെന്ന എഡിജിപി റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. പ്ലാസ്റ്റിക് ബോട്ടിലുകളിലുള്ള മദ്യത്തിൽ അട്ടിമറി സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് നൽകിയത്. ഏറ്റെടുത്താലും മദ്യം ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ വിൽക്കാനാകില്ല. മദ്യം പൂർണമായും നശിപ്പിക്കേണ്ടി വരും. ഇത് 70 കോടി രൂപയുടെ നഷ്ടമുണ്ടാക്കും.

ഈ നഷ്ടം നികത്താൻ സർക്കാർ ഇടപടെണമെന്നും എക്‌സൈസ് വകുപ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൂട്ടിക്കിടക്കുന്ന ബാറുകളിലെ മദ്യം തിരിച്ചെടുത്ത് വിൽപന നടത്തി, ലൈസൻസ് ഫീസ് ഇനത്തിലെ 45 കോടി കൊടുക്കുമ്പോഴുള്ള നഷ്ടം നികത്താമെന്നായിരുന്നു എക്‌സൈസ് നേരത്തെ കണക്കുകൂട്ടിയിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP