Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അറബിക് സർവകലാശാല വിവാദമാക്കിയത് ധനവകുപ്പ്; നീക്കത്തിന് പിന്നിൽ സവർണ ഫാസിസ്റ്റ് ബോധവും ഭാഷയുടെ മതമേതെന്ന സങ്കുചിത താൽപര്യവും: തുറന്നടിച്ച് ലീഗ് മുഖപത്രം

അറബിക് സർവകലാശാല വിവാദമാക്കിയത് ധനവകുപ്പ്; നീക്കത്തിന് പിന്നിൽ സവർണ ഫാസിസ്റ്റ് ബോധവും ഭാഷയുടെ മതമേതെന്ന സങ്കുചിത താൽപര്യവും: തുറന്നടിച്ച് ലീഗ് മുഖപത്രം

കോഴിക്കോട്: അറബിക് സർവ്വകലാശാല വിഷയത്തിൽ സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിംലീഗ് മുഖപത്രം രംഗത്ത്. ധനവകുപ്പാണ് സർവകലാശാലയ്ക്ക് തടസെന്ന് പറഞ്ഞാണ് ചന്ദ്രികയുടെ വിമർശനം. വിഷലിപ്തമായ സവർണ്ണ ഫാസിസ്റ്റ് ബോധമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്ന് പാർട്ടി മുഖപത്രമായ ചന്ദ്രികയിലെ എഡിറ്റോറിയലിൽ ആരോപിക്കുന്നു. ഭാഷയുടെ മതമേതെന്ന സങ്കുചിത താൽപര്യം അറബിക് സർവ്വകലാശാലയ്ക്ക് എതിരായ നിലപാടിന് പിന്നിലുണ്ടെന്ന ആരോപിക്കുന്ന എഡിറ്റോറിയൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിക്കുന്നു.

സർവകലാശാല സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഫയലിൽ അറബിക് സർവകലാശാല സ്ഥാപിച്ചാൽ അത് വർഗീയത വളർത്താനോ ഉപകരിക്കു എന്ന ധനവകുപ്പ് അഡീഷണൽ സെക്രട്ടറി കെഎം അബ്രാഹാമിന്റെയും ചീഫ് സെക്രട്ടറി ജിജി തോംസണിന്റെയും എതിർപ്പുകളാണ് ഇതിന് നിമിത്തമായതെന്ന് ചന്ദ്രിക ആരോപിക്കുന്നു. ഒരു വിദേശ ഭാഷയ്ക്ക് മാത്രമായി സർവകലാശാല ആരംഭിക്കാനാകില്ലെന്നതാണ് ചീഫ് സെക്രട്ടറി എടുത്ത നിലപാട് ഇത്തരം നിലപാടുകൾ കലാപകലുഷിതമായ അന്തരീക്ഷത്തിൽ വർഗീയത ആളിക്കത്തിക്കാനെ ഉപകരിക്കുമെന്നും മുഖപ്രസംഗത്തില് വിശദീകരിക്കുന്നു.

ഭരണഘടനയുടെ പട്ടികയിൽ ഉൾപ്പെടുന്ന 22 ഭാഷകളിൽ അറബിയില്ലെന്നും അതിനാൽ വിദേശ ഭാഷപഠനത്തിന് സർവകാലാശാല സ്ഥാപിക്കാൻ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്നും 96 കോടിയുടെ അധിക ബാധ്യത വരുത്തി വയ്ക്കുമെന്നുമാണ് ഉദ്യോഗസ്ഥർ മുന്നോട്ടു വയ്ക്കുന്ന പ്രധാന എതിർപ്പുകളെന്നും ചന്ദ്രിക ആരോപിക്കുന്നു.

അറബിയെ ഒരു ഭാഷ എന്നതിൽ അപ്പുറം ഒരു മതത്തിന്റെയും സമുദായത്തിന്റെയും ആത്മീയ വ്യവഹാരങ്ങൾക്ക് ഉപയോഗിക്കുന്ന വിനിമയോപാധി എന്ന നിലയിൽ കണ്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. സമുദായികതയുടെ അളവു കോൽ വച്ച് വിഷയങ്ങളെ മുൻവിധിയോടെ സമീപിക്കുന്ന നിലപാടുകളും വിവാദങ്ങൾക്ക് ആക്കം കൂട്ടി. അറബി മുസ്ലിംകളുടെതാണ് എന്ന് പറയുന്നത് സംസ്‌കൃതം ഹിന്ദുക്കളുടെതാണ് റബർ മരം ക്രിസ്ത്യാനികളുടെതാണ് എന്നെല്ലാം കള്ളി വരയ്ക്കുന്നതിന് സമാനമാണെന്നും ചന്ദ്രിക പരിഹസിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP