Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആറന്മുള എഞ്ചിനിയറിങ് കോളജിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിക്കാൻ ദുരന്തമുഖത്ത് നേവി; കുടുങ്ങിയ വിദ്യാർത്ഥികളെ ഹെലികോപ്ടർ സഹായത്തോടെ രക്ഷപ്പെടുത്തി തുടങ്ങി; ബാക്കിയുള്ളവർക്കായി രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുന്നു

ആറന്മുള എഞ്ചിനിയറിങ് കോളജിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിക്കാൻ ദുരന്തമുഖത്ത് നേവി; കുടുങ്ങിയ വിദ്യാർത്ഥികളെ ഹെലികോപ്ടർ സഹായത്തോടെ രക്ഷപ്പെടുത്തി തുടങ്ങി; ബാക്കിയുള്ളവർക്കായി രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കനത്ത മഴയിൽ ആറന്മുളയിലെ എഞ്ചിനിയറിങ് കോളജിൽ കുടുങ്ങിയ വിദ്യാർത്ഥിനികളെ രക്ഷിക്കാൻ വ്യോമസേന .തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടർ എത്തിച്ചാണ് വ്യോമസേന രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളിൽ ഏതാനം പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. 33 കുട്ടികളും ഒരു വാർഡനും ഉൾപ്പെടെ നിരവധി പേർ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ താഴത്തെ നില പൂർണമായും മുങ്ങിയ നിലയിലാണ്. കോളേജിലെ ഒന്ന്, രണ്ട് വർഷ വിദ്യാർത്ഥികളെ വ്യോമസേനയുടെയും രക്ഷാപ്രവർത്തകരുടെയും നേതൃത്വത്തിൽ പുറത്തെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ മൂന്നാം വർഷ വിദ്യാർത്ഥിനികൾ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

പത്തനംതിട്ട റാന്നിയിലെ പമ്പയാറിനോട് ചേർന്ന പ്രദേശങ്ങളിലാണ് അപ്രതീക്ഷിത പ്രളയമുണ്ടായിരിക്കുന്നത്. ഏതാണ്ട് പത്തോളം കുടുംബങ്ങൾ ഇവിടെ വെള്ളത്താൽ ചുറ്റപ്പെട്ട് ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് വിവരം. ഇതിൽ ഒരു കുടുംബത്തിലെ ഏഴ് പേരെയാണ് വ്യോമസേനാ ഹെലിക്കോപ്റ്ററിൽ രക്ഷപ്പെടുത്തിയത്. പ്രദേശത്ത് ഇനിയും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്തെത്തിയവർ വ്യക്തമാക്കി. അതിനിടെ അപകട സാധ്യത ഒഴിവാക്കാൻ പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാൽ ഇവിടുത്തെ വാർത്താ വിനിമയ സംവിധാനങ്ങളും തകരാറിലായി. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. അതേസമയം, ബാക്കിയുള്ളവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നാണ് വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കനത്ത മഴയ്ക്ക് പിന്നാലെ ഡാമുകൾ തുറന്നു വിടുകയും ചെയ്‌തോടെ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും കടുത്ത പ്രളയമാണ് അനുഭവപ്പെടുന്നത്. പമ്പാനദി നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതോടെ സ്ഥിതി അതീവ ഗുരുതരമാകും. കളക്ടർ ജാഗ്രതാ നിർദ്ദേശം നൽകിക്കഴിഞ്ഞു. കിഴക്കൻ വെള്ളം ജില്ലയിലേക്ക് കൂടുതലായി ഒഴുകി വരാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. നദികളുടെയും ആറുകളുടെയും തീരങ്ങളിൽ താമസിക്കുന്നവർ ഉയർന്ന പ്രദേശങ്ങളിലേക്കോ ക്യമ്ബുകളിലേക്കോ മാറണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. ജില്ലാഭരണകൂടം നേവിയുടെ സഹായം തേടിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നാൽപ്പത് പേരെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP