Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവിതകളെ സ്‌നേഹിക്കുന്നവർക്കായി ഒരു ആപ്ലിക്കേഷൻ; വേറിട്ട കവിതാ ശൈലിയിലുള്ള 'അണുകാവ്യം'പുറത്തിറക്കി ഏരീസ് ഗ്രൂപ്പ്; തിരഞ്ഞെടുത്ത 101 അണുകവിതകൾ പ്രകാശനം ചെയ്തു പ്രവാസി വ്യവസായി സോഹൻ റോയ്; വി. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു

കവിതകളെ സ്‌നേഹിക്കുന്നവർക്കായി ഒരു ആപ്ലിക്കേഷൻ; വേറിട്ട കവിതാ ശൈലിയിലുള്ള 'അണുകാവ്യം'പുറത്തിറക്കി ഏരീസ് ഗ്രൂപ്പ്; തിരഞ്ഞെടുത്ത 101 അണുകവിതകൾ പ്രകാശനം ചെയ്തു പ്രവാസി വ്യവസായി സോഹൻ റോയ്; വി. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായി സോഹൻ റോയ് രചിച്ച വേറിട്ട കവിതാ ശൈലിയിലുള്ള 'അണുകാവ്യം' പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുത്ത 101 അണുകവിതകൾ ചൊവ്വാഴ്‌ച്ച വൈകിട്ട് ഏരീസ് പ്ലെക്‌സിൽ നടന്ന ചടങ്ങിൽ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ പ്രകാശനം ചെയ്തു. ആനുകാലിക പ്രശ്‌നങ്ങളെ ചുരുങ്ങിയ വാക്കുകൾക്ക് ഉള്ളിൽ നവമാധ്യമത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണുകാവ്യത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇന്നത്തെ ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ സാഹിത്യത്തെ സ്‌നേഹിക്കുന്നവർക്ക് പല മികച്ച കവിതകളും മുഴുവനായി വായിക്കാൻ സമയം കിട്ടാറില്ല. ഇവിടെയാണ് അണുകാവ്യത്തിന്റെ പ്രസക്തി. ആശയം വേഗത്തിൽ വായനക്കാരുമായി സംവദിക്കാനും അവരെക്കൊണ്ടു് പല തലത്തിൽ ചിന്തിപ്പിക്കുവാനും അണുകാവ്യത്തിന് കഴിയും. കവിതയെ കൂടുതൽ ജനകീയമാക്കാനും ഇത് സഹായിക്കും രാജ്യസഭ എംപിയും മുൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ വി. മുരളീധരൻ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ഒരു കാവ്യത്തിന്റെ എല്ലാ അംശങ്ങളോടും കൂടി നാലഞ്ചു വരികളിൽ ദൃശ്യത്തോടെയും, ഹൈടെക് ചിത്രരചനയിൽ കൂടിയും സംഗീതം നൽകി അവതരിപ്പിക്കുന്നതാണ് അണുകാവ്യം എന്ന് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സിഇഓയുമായ സോഹൻ റോയ് അഭിപ്രായപ്പെട്ടു.

കവിതകൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിന് വേണ്ടി ഏരീസ് എസ്സ്റ്ററാഡോ പ്രത്യേകം തയ്യാറാക്കിയ 'പോയറ്റ് റോൾ' എന്ന ആൻഡ്രോയിഡ് ആപ്പ്‌ലിക്കേഷൻ ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ഓഡിയോ, വിഡിയോ രൂപത്തിൽ കവിതകൾ ആസ്വദിക്കാൻ കഴിയുമെന്നതാണ് ആപ്പ്‌ലിക്കേഷന്റെ സവിശേഷത. കെ. എസ്. ശബരിനാഥൻ എംഎൽഎ, മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ കെ. ജയകുമാർ, നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ, നോവലിസ്റ്റും കഥാകാരനുമായ പ്രഫ ജോർജ് ഓണക്കൂർ, ആർക്കിടെക്ട് ജി ശങ്കർ തുടങ്ങിയവർ മുഖ്യാതിഥികൾ ആയിരുന്നു.

മുൻനിര പ്രസാധകരായ ഡിസി ബുക്സാണ് അണുകാവ്യം പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും. ഹ്രസ്വവും ചടുലവുമായ അവതരണമാണ് അണുകാവ്യത്തെ ശ്രദ്ധേയമാക്കുന്നത്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയിൽ നിന്ന് മാറി ഋജുവും കാര്യമാത്രപ്രസക്തവുമായ കവിതാരീതിയാണ് സോഹൻ റോയ് അവലംബിച്ചിരിക്കുന്നത്. അട്ടപ്പാടിയിൽ മരിച്ച ആദിവാസി മധു, പ്രവാസിയുടെ ആത്മഹത്യ, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, ബാലപീഡനം, സിറിയയിലെ പ്രശ്‌നം, പെട്രോൾ വില വർദ്ധന, ത്രിപുര തിരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളെ പറ്റിയുള്ള കവിതകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

പാളയം ഇമാം വി.പി.സുഹൈബ് മൗലവി, ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ഫെലോഷിപ്പ് ബിഷപ്പ് റവ. ഡോ. ജോർജ് ഈപ്പൻ, ഏകലവ്യ ആശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ, ടെക്‌നോപാർക്ക് സിഇഒ ഹൃഷികേശ് നായർ, കേരള ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടർ ബീന പോൾ, അവിട്ടം തിരുനാൾ ആദിത്യവർമ്മ, പ്രമുഖ വ്യവസായികളായ ബേബി മാത്യു സോമതീരം, ജോണി കുരുവിള, ഡോ ജെ. രാജ്‌മോഹൻ പിള്ള, ഡോ ബിജു രമേശ് തുടങ്ങിയവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP