Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജൊനാഥൻ കമ്യൂണിസ്റ്റ്- മാവോയിസ്റ്റ് ഗവേഷണ വിദ്യാർഥി; യോഗത്തിനെത്തിയത് ഇംഗ്‌ളീഷ് പത്രത്തിലെ വാർത്ത കണ്ട്; മാവോയിസ്റ്റ് സായിപ്പിനെ കയ്യൊഴിയാൻ വഴി തേടി പോലീസ്

ജൊനാഥൻ കമ്യൂണിസ്റ്റ്- മാവോയിസ്റ്റ് ഗവേഷണ വിദ്യാർഥി; യോഗത്തിനെത്തിയത് ഇംഗ്‌ളീഷ് പത്രത്തിലെ വാർത്ത കണ്ട്; മാവോയിസ്റ്റ് സായിപ്പിനെ കയ്യൊഴിയാൻ വഴി തേടി പോലീസ്

തൃപ്രയാർ: മാവോയിസ്റ്റ് എന്ന പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത സ്വിസ് പൗരൻ ജൊനാഥൻ ബോണ്ടിന്റെ മാവോയിസ്റ്റ് ബന്ധം കണ്ടെത്താനാകാതെ പോലീസ് നട്ടം തിരിയുന്നു. കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് നേതാവ് സിനോജിന്റെ അനുസ്മരണ യോഗത്തിൽ പങ്കെടുത്തതിന് വലപ്പാട് പോലീസ് ജൊനാഥൻ ബോണ്ടിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ മാവോയിസ്റ്റ് ആണെന്ന് തെളിയിക്കുന്നതൊന്നും പോലീസ് കണ്ടെത്താനായില്ലെങ്കിലും കൂടുതൽ ചോദ്യം ചെയ്യലിനായി ഇരിങ്ങാലക്കുട സബ്ജയിലിൽ കഴിഞ്ഞ ഇയാളെ കഴിഞ്ഞ ദിവസവും പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയായിരുന്നു.
മാവോയിസ്റ്റോ അതോ മാർക്‌സിസ്റ്റോ? ആരാണീ ജോനാഥൻ ബോണ്ട്? മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത സ്വിസ് പൗരനെ ചോദ്യം ചെയ്യാൻ ഭാഷയും തടസം; പുലിവാല് പിടിച്ച് പോലീസ്

കാഴ്ച്ച കാണാൻ ചുറ്റിത്തിരിഞ്ഞപ്പോൾ മാവോയിസ്റ്റായി; അറസ്റ്റിലായ സ്വിസ് പൗരന്റെ പേരിൽ പാസ്‌പോർട്ട് ചട്ടങ്ങൾ ലംഘിച്ചതിന് പോലീസ് കേസ് ചുമത്തി. ജനീവ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസത്ര വിദ്യാർഥിയായ താൻ പാശ്ചാത്യ രാജ്യങ്ങളിലെ കമ്യൂണിസം- മാവോയിസം എന്നിവയിൽ പഠനം നടത്തുന്നതിന്റെ ഭാഗമായി കൂട്ടുകാരിയോടൊപ്പം ജൂലൈ ഒന്നിന് ഇന്ത്യയിൽ എത്തുകയായിരുന്നുവെന്നാണ് ജൊനാഥൻ പോലീസ് നൽകിയ മൊഴി. ഇന്നലെ ഉച്ചയ്ക്ക് 12ന് കൊടുങ്ങല്ലൂർ കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങിയ ഇയാളെ വൈകിട്ടുവരെ സി.ഐ. നടത്തിയ ചോദ്യംചെയ്യലിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്നു സംശയിക്കാവുന്ന മൊഴികളൊന്നും ലഭിച്ചില്ല.

മാവോ ചിന്തകളോടു താൽപര്യമുണ്ടെന്നും എന്നാൽ ഇന്ത്യയിൽ മാവോയിസ്റ്റ് പ്രസ്ഥാനം നിരോധിത സംഘടനയാണെന്ന് അറിയില്ലായിരുന്നുവെന്നും ഇയാൾ മൊഴി നൽകി. സി.പി.ഐ., സി.പി.എം. എന്നീ വ്യത്യസ്ത പാർട്ടികൾ ഉള്ളതും തനിക്കറിയില്ല. കഴിഞ്ഞ മാസം 24 ന് കോഴിക്കോട്ട് സി.പി.എം. സംഘടിപ്പിച്ച ഗസ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുത്തത് സമ്മതിച്ച ഇയാൾ 26 ന് ഇംഗ്ലീഷ് പത്രത്തിൽ സിനോജ് അനുസ്മരണം സംബന്ധിച്ച് വന്ന വാർത്തയും പോലീസിനു കാണിച്ചുക്കൊടുത്തു. ഇതു വായിച്ചാണ് തൃപ്രയാറിൽ 28 ന് പരിപാടിക്കു എത്തിയത്. എന്നാൽ, പോലീസ് നേരത്തേ നടത്തിയ പരിശോധനയിൽ ഈ വാർത്ത കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

താമസസ്ഥലത്തുനിന്നു മാവോയിസ്റ്റ് ഗ്രന്ഥങ്ങൾ കണ്ടെടുത്തതിനെ സംബന്ധിച്ച പോലീസിന്റെ ചോദ്യങ്ങൾക്കു അതെല്ലാം പഠനഗവേഷണത്തിന്റെ ഭാഗമായി സമാഹരിച്ചതാണെന്നായിരുന്നു മറുപടി. 24കാരനായ ജോനാഥൻ നിരവധി ഓൺലൈൻ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇയാളുടെ മൊഴികളിൽ സംശയിക്കേണ്ടതായ മറ്റൊന്നുമില്ലെന്ന നിഗമനത്തിലാണ് ഇപ്പോൾ പോലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP