Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അർത്തുങ്കൽ പള്ളി ഹൈന്ദവക്ഷേത്രമായിരുന്നു എന്ന പരാമർശം; കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി

അർത്തുങ്കൽ പള്ളി ഹൈന്ദവക്ഷേത്രമായിരുന്നു എന്ന പരാമർശം; കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി

ആലപ്പുഴ: അർത്തുങ്കൽ പള്ളി ശിവക്ഷേത്രമായിരുന്നെന്നും ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റി എന്നുമുള്ള പരാമർശത്തിന്മേലുള്ള കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൽ ബെഞ്ച് തള്ളി.

ബിജെപി സൈദ്ധാന്തികനും ജനം ടിവി അവതാരകനുമായ ടി.ജി മോഹൻദാസാണ് അർത്തുങ്കൽപള്ളി ക്ഷേത്രമായിരുന്നുവെന്നും ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റിയതാണ് എന്നുമുള്ള പ്രസ്താവന ട്വിറ്ററിലൂടെ നടത്തിയത്. എന്നാൽ മോഹൻദാസിന്റെ പ്രസ്താവന വർഗീയ കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് നേതാവ് ജിസ്മോനാണ് പരാതി നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ശരിയായ അന്വേഷണം നടന്നില്ലെങ്കിൽ വർഗീയ കലാപത്തിന് വഴിവെക്കുമെന്നുമാണ് ജസ്റ്റിസ് കമാൽ പാഷയുടെ നിരീക്ഷണം. അർത്തുങ്കൽ പൊലീസിന് അന്വേഷണം തുടരാമെന്നും എന്നാൽ, മോഹൻദാസിന്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കരുതെന്നും കമാൽ പാഷ പറഞ്ഞു.

പള്ളിയുടെ അൾത്താര പണിക്കിടയിൽ പൊളിഞ്ഞു വീണുകൊണ്ടേയിരുന്നുവെന്നും പാതിരിമാർ ജോത്സ്യനെക്കണ്ട് അവിടെ നിന്നുള്ള ഉപദേശപ്രകാരം ശ്രീകോവിലിന്റെ സ്ഥാനത്ത് നിന്നും അൾത്താര മാറ്റിയെന്നും ടി.ജി മോഹൻദാസ് പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP