Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കസേരയിൽ ഇരുന്ന് ഉറങ്ങിയ ഭർത്താവിനെ വിളിച്ചുണർത്തിയിട്ടും ഉണർന്നില്ല; മരിച്ചെന്ന് ഉറപ്പായതോടെ ഭാര്യ കിണറ്റിൽ ചാടി; ഫയർഫോഴ്‌സ് എത്തി വീട്ടമ്മയെ കിണറ്റിൽനിന്ന് കരയ്‌ക്കെത്തിച്ചത് ഒന്നരദിവസത്തിന്‌ശേഷം

കസേരയിൽ ഇരുന്ന് ഉറങ്ങിയ ഭർത്താവിനെ വിളിച്ചുണർത്തിയിട്ടും ഉണർന്നില്ല; മരിച്ചെന്ന് ഉറപ്പായതോടെ ഭാര്യ കിണറ്റിൽ ചാടി; ഫയർഫോഴ്‌സ് എത്തി വീട്ടമ്മയെ കിണറ്റിൽനിന്ന് കരയ്‌ക്കെത്തിച്ചത് ഒന്നരദിവസത്തിന്‌ശേഷം

നെടുമങ്ങാട് : ഭർത്താവിനെ വീടിനുള്ളിലെ കസേരയിലിരുന്ന് മരിച്ച നിലയിൽ കണ്ട ഭാര്യ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒന്നര ദിവസം കിണറ്റിൽ കിടന്ന വീട്ടമ്മയെ ഇന്നലെ അഗ്‌നിശമന സേനയെത്തിയാണ് രക്ഷിച്ചത്.

അരുവിക്കര ചെറിയകൊണ്ണി കട്ടറക്കുഴി മേലേവീട്ടിൽ ബാലചന്ദ്രൻനായർ (45) ആണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ രമാദേവിയെ (43)നിസാര പരിക്കുകളോടെ അഗ്‌നിശമനസേന രക്ഷിച്ചു.

ശനിയാഴ്ച രാത്രി വീട്ടിലെത്തിയ ബാലചന്ദ്രൻനായർ കസേരയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ 11മണി ആയിട്ടും ഉണരാത്തതിനെ തുടർന്ന് ഭാര്യ വിളിച്ചുണർത്താൻ ശ്രമിക്കുമ്പോഴാണ് അനക്കമില്ലാതെ നിലയിൽ കണ്ടത്. തുടർന്ന് അവർ വീട്ടിലെ കിണറ്റിൽ ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ബാലചന്ദ്രൻനായർ പണിക്കെത്താത്ത കാര്യം അന്വേഷിച്ചെത്തിയ സുഹൃത്താണ് മരണ വിവരം അറിഞ്ഞത്. വീടിന്റെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. കിണറ്റിൽ നിന്നും ഞരക്കം കേട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രമാദേവിയെ കണ്ടെത്തിയത്. ഇവർക്ക് മാനസിക വൈകല്യമുള്ളതായി പൊലീസ് പറഞ്ഞു. അരുവിക്കര പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. സംഭവത്തിൽ ദൂരൂഹതയുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP