Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരുവിത്തുറ പള്ളിപെരുന്നാളിലെ വെടിക്കെട്ടിനിടെ കതിന ദിശതെറ്റി ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; യുവാവ് മരിച്ചു; എട്ട് പേർക്ക് പരിക്ക്

അരുവിത്തുറ പള്ളിപെരുന്നാളിലെ വെടിക്കെട്ടിനിടെ കതിന ദിശതെറ്റി ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; യുവാവ് മരിച്ചു; എട്ട് പേർക്ക് പരിക്ക്

കോട്ടയം: അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തീക്കോയി ചെങ്ങഴശേരിൽ കുര്യാച്ചന്റെ മകൻ അമൽ കുര്യൻ (25) ആണ് മരണമടഞ്ഞത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അരുവിത്തുറ പുള്ളോലിൽ ജോസിന്റെ മകൻ അലൻ (17), മണിമല കരിക്കാട്ടൂർ സ്വദേശി ജോസ് (53) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും വൈക്കം പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മാത്യുവിനെ പാലാ ജനറൽ ആശുപത്രിയും ചെമ്മണ്ണൂർ ആലുംമൂട്ടിൽ സിബിയുടെ മകൻ അലൻ (15), ഇടുക്കി മേരിഗിരി തൈപ്പറമ്പിൽ മധു (43), മേരിഗിരി തച്ചാംപറമ്പിൽ ജോൺസൺ ഐസക്ക് (48), മേരിഗിരി തടപ്ലാക്കൽ മെയ്‌ജോ (37), ഇടുക്കി പാണ്ടിപ്പാറതറയിൽ ബെന്നി (49) എന്നിവരെ പരുക്കുകളോടെ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് മൂന്ന് സെറ്റ് വെടിക്കെട്ടാണ് ഉണ്ടായിരുന്നത്. അവസാന സെറ്റിന്റെ അവസാനഭാഗത്ത് കതിനാക്കുറ്റി മറിഞ്ഞ് ദിശതെറ്റി ആൾകൂട്ടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പൊട്ടിത്തെറിച്ചതോടെ അടുത്തുണ്ടായിരിക്കുന്നവർക്ക് പരിക്കേറ്റു. മരിച്ച അമലിന്റെ അരയ്ക്കു താഴ്ഭാഗം അപകടത്തിൽ ചിതറിയിരുന്നു. കതിനാക്കുറ്റി മറിഞ്ഞതു കണ്ട് രക്ഷപ്പെടുന്നതിനായി ജനം വിരണ്ടോടുകയും ചെയ്തു. പൊലീസും നാട്ടുകാരും വൊളന്റിയർമാരും ചേർന്നാണ് ്പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP