Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമുണ്ടാവണമെന്ന് തെളിയിച്ച് വീണ്ടും ആര്യാടൻ ഷൗക്കത്ത്; മകൾക്ക് ആഡംബരമില്ലാത്ത സ്ത്രീധന രഹിത വിവാഹം; ഒപ്പം മൂന്ന് നിർദ്ധനർക്കും മിന്നുകെട്ട്

വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമുണ്ടാവണമെന്ന് തെളിയിച്ച് വീണ്ടും ആര്യാടൻ ഷൗക്കത്ത്; മകൾക്ക് ആഡംബരമില്ലാത്ത സ്ത്രീധന രഹിത വിവാഹം; ഒപ്പം മൂന്ന് നിർദ്ധനർക്കും മിന്നുകെട്ട്

മലപ്പുറം: കല്ല്യാണങ്ങളിൽ നിന്ന് സ്വർണം വഴിമാറി വജ്രമെത്തുന്ന കാലമാണിത്. അമ്പത് കോടി പോലും കല്ല്യാണ മാമാങ്കത്തിന് ചെലവിടുന്ന സ്ഥലമായി കേരളം മാറി. അതിനിടെയിൽ നിലമ്പൂരിലെ ഈ കല്ല്യാണം വ്യത്യസ്തമായി. ആഡംബരമൊരുക്കാൻ കഴിവില്ലാഞ്ഞിട്ടല്ല. മനപ്പൂർവ്വം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു ആര്യാടൻ ഷൗ്ക്കത്ത്. വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന്റെ കൊച്ചു മകളുടെ വിവാഹം അങ്ങനെ വ്യത്യസ്തമായി.

നിലമ്പൂരിൽ സ്ത്രീധനരഹിതഗ്രാമം പദ്ധതി നടപ്പാക്കിയ മുൻ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയർമാനുമാണ് ആര്യാടൻ ഷൗക്കത്ത്. ഈ പ്രവർത്തനങ്ങളിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ട് മകളുടെ വിവാഹം നടത്തിയതും സ്ത്രീധനമില്ലാതെ. ഇതിനൊപ്പം നിർധനകുടുംബങ്ങളിലെ മൂന്നു യുവതീയുവാക്കളെക്കൂടി ഷൗക്കത്ത് ദാമ്പത്യജീവിതത്തിലേക്കു കൈപിടിച്ചുനടത്തി. മന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകൻ ഷൗക്കത്തിന്റെയും മുംതാസിന്റെയും മകൾ ഓഷിൻ സാഗയും കോഴിക്കോട് ഫറൂഖ് കല്ലമ്പാറ ദാറുൽശിഫ വീട്ടിൽ ഡോ. എ. മുഹമ്മദ് ഹനീഫയുടെയും ആയിഷയുടെയും മകൻ മൂസ അർഷാദുമായുള്ള വിവാഹത്തിന്റെ ഭാഗമായാണു മൂന്നു വിവാഹങ്ങൾകൂടി നടത്തുന്നത്.

മഞ്ചേരി വി.പി. ഹാളിലായിരുന്നു ഷൗക്കത്തിന്റെ മകളുടെ വിവാഹം. നാളെ നിലമ്പൂരിലെ മുഴുവൻപേർക്കും ക്ഷണമുള്ള വിരുന്ന് ഗ്രീൻ ആർട്ട് ഓഡിറ്റോറിയത്തിൽ നടക്കും. മറ്റു വിവാഹങ്ങൾ ഡിസംബർ 13ന് ഇതേ ഓഡിറ്റോറിയത്തിൽ നടത്തും. മഞ്ചേരി വി.പി. ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കെ. ബാബു, പി.കെ. കുഞ്ഞാലിക്കുട്ടി, അടൂർ പ്രകാശ്, ഷിബു ബേബിജോൺ, എ.പി. അനിൽകുമാർ, മുൻ ഗവർണർ കെ. ശങ്കരനാരായണൻ, എം.ഐ. ഷാനവാസ് എംപി, കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ തുടങ്ങിയ വിവിഐപി പടയുമുണ്ടായിരുന്നു. അപ്പോഴും ആർഭാടങ്ങൾ ഒഴിവാക്കി.

ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണു നിലമ്പൂരിൽ സ്ത്രീധനരഹിതഗ്രാമം പദ്ധതിക്കു തുടക്കമിട്ടത്. സ്ത്രീധനവിപത്തിനെതിരേ തെരുവുനാടകങ്ങളും സെമിനാറുകളും പ്രഭാഷണങ്ങളുമടക്കം ശക്തമായ പ്രചാരണം നടത്തി. തൊഴിൽസംരംഭം തുടങ്ങാനാണു യുവാക്കളിൽ പലരും സ്ത്രീധനം വാങ്ങുന്നതെന്നു വ്യക്തമായതോടെ സ്വയംതൊഴിൽപരിശീലനം നൽകി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. യുവതീയുവാക്കൾക്കു തൊഴിൽ നൽകാൻ കമ്യൂണിറ്റി കോളജും തുടങ്ങി.

ഏഴുവർഷമായി വിജയകരമായി നടത്തുന്ന കോളജ് വഴി 650ൽ ഏറെപ്പേർ തൊഴിൽ നേടി. സൗജന്യ പി.എസ്.സി. പരിശീലനം വഴി 300 പേർക്ക് സർക്കാർ ജോലിയും ലഭിച്ചു. കമ്യൂണിറ്റി കോളജ് വഴി ജോലി നേടിയ യുവതികളെ സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാൻ ചെറുപ്പക്കാർ തയാറായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP