Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുമെന്ന് മന്ത്രി വി എസ് ശിവകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം ആയിരം രൂപയാക്കി വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി എസ്. ശിവകുമാർ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കൂടുതൽ ഓണറേറിയം ലഭ്യമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായും പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായും ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആശമാരുടെ ഈ വർഷത്തെ ഇൻസെന്റീവും 2013-14 ലെ മൂന്ന് മാസത്തെ ഓണറേറിയവും ക്രിസ്തുമസിനുമുമ്പ് വിതരണം ചെയ്യും. 2014-15 ലെ ഓണറേറിയം ജനുവരി 30 നുമുമ്പ് ലഭ്യമാക്കും. കേന്ദ്ര സർക്കാറിന് സമർപ്പിക്കുന്ന അടുത്തവർഷത്തെ പദ്ധതി രേഖയിൽ ആശമാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെടും. ആശമാരുടെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് എല്ലാ ജില്ലകളിലും ആശാ കോഓർഡിനേറ്റർമാരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP