Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപമര്യാദയായി പെരുമാറിയത് പൊലീസ് തന്നെയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പി. ജയരാജന്റെ മകനെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ എഎസ്‌ഐക്ക് സസ്‌പെൻഷൻ; എഎസ്‌ഐ മനോജ് കുമാറിനെ സസ്‌പെൻഡ് ചെയ്തത് ആശിഷ് രാജിന്റെ പരാതിയെ തുടർന്ന്

അപമര്യാദയായി പെരുമാറിയത് പൊലീസ് തന്നെയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പി. ജയരാജന്റെ മകനെ കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ എഎസ്‌ഐക്ക് സസ്‌പെൻഷൻ; എഎസ്‌ഐ മനോജ് കുമാറിനെ സസ്‌പെൻഡ് ചെയ്തത് ആശിഷ് രാജിന്റെ പരാതിയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ടോയ്ലറ്റ് ഉപയോഗിക്കാൻ അനുവാദം ചോദിച്ചതിന് കൈയേറ്റം ചെയ്‌തെന്ന പരാതിയിൽ എഎസ്‌ഐക് സസ്‌പെൻഷൻ. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകൻ ആശിഷ് രാജിന്റെ പരാതിയിലാണ് നടപടി. എഎസ്‌ഐ മനോജ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

ശുചിമുറി സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട സിപിഎം നേതാവ് പി ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയത് പൊലീസ് തന്നെയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സസ്‌പെൻഷൻ.

ആർഎംഎസ്എ കലോൽസവത്തിൽ നിന്ന് മടങ്ങിയെത്തിയ പെൺകുട്ടികളുടെ പ്രാഥമിക ആവശ്യത്തിന് വേണ്ടിയാണ് ആശിഷ് ശൗചാലയ സൗകര്യം ആവശ്യപ്പെട്ടത്. എന്നാൽ ശൗചാലയ സൗകര്യം നൽകാതെ ആശിഷിനെ തള്ളുന്ന ദൃശ്യങ്ങളാണ് പുറത്തായത്. പി ജയരാജന്റെ സഹോദരിയും മുൻ വടകര എംപിയുമായ സതിദേവിയുടെ മകളും കടമ്പൂർ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയുമായ അഞ്ജലിക്കൊപ്പമുള്ള സംഘം ഭോപ്പാലിൽ നടന്ന കലോത്സവത്തിൽ പങ്കെടുത്ത് തിരിച്ചു വരികയായിരുന്നു. ഇതിനിടെ ശുചിമുറിയിൽ പോകുന്നതിന് വേണ്ടി മട്ടന്നൂർ പൊലീസ് സ്റ്റേഷന്റെ മുന്നിൽ ബസ് നിർത്തി.

ശുചിമുറി സൗകര്യങ്ങൾ പൊതുവേ കുറവാണ് മട്ടന്നൂർ ടൗണിൽ. എന്നാൽ ജനമൈത്രി പൊലീസ് സ്റ്റേഷൻ ആയതുകൊണ്ട് ശുചിമുറിയിൽ പോകാനുള്ള സൗകര്യം നൽകിയിട്ടുണ്ട്.

ഇക്കാര്യം അറിയാവുന്ന ആശിഷ് സംഘത്തോടൊപ്പമുള്ള അദ്ധ്യാപികമാരുടെ ആവശ്യ പ്രകാരമാണ് പൊലീസ് സ്റ്റേഷന് മുന്നിൽ വാഹനം നിർത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മനോജ് എന്ന പൊലീസുകാരനോട് സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് അത്യാവശ്യമായി ശുചിമുറി സൗകര്യം വേണമെന്ന് ആവശ്യപെട്ടു. എന്നാൽ ഇതൊന്നും ഇവിടെ പറ്റില്ലെന്നും വേണമെങ്കിൽ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ പോയിക്കൊളൂ എന്നും പറഞ്ഞ് ഇറക്കിവിടുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP