Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുത്തനേയും വെറുതേ വിടില്ല; ആദ്യം പണികൊടുക്കുന്നത് രാഷ്ട്രീയ ഉന്നതന്മാർക്കും സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്കും: അസ്താന പണി തുടങ്ങി കഴിഞ്ഞു മക്കളേ...

ഒരുത്തനേയും വെറുതേ വിടില്ല; ആദ്യം പണികൊടുക്കുന്നത് രാഷ്ട്രീയ ഉന്നതന്മാർക്കും സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർക്കും: അസ്താന പണി തുടങ്ങി കഴിഞ്ഞു മക്കളേ...

തിരുവനന്തപുരം: പുതുതായി ചുമതലയേറ്റ വിജിലൻസ് ഡയറക്ടർ അസ്താന പണി തുടങ്ങി കഴിഞ്ഞു. ഉന്നത രാഷ്ട്രീയക്കാരെ കുറിച്ചും ഐഎഎസ്/ ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസുമായിരിക്കും അന്വേഷിക്കുക .

മന്ത്രിമാരും മുന്മന്ത്രിമാരും രാഷ്ട്രീയപ്രമാണിമാരും ഐ.പി.എസ്/ഐ.എ.എസ്. പ്രമുഖരും ഉൾപ്പെട്ട എല്ലാ വിജിലൻസ് കേസുകളുടെയും വിശദാംശങ്ങൾ സമർപ്പിക്കാൻ പുതിയ ഡയറക്ടർ ഡോ. എൻ.സി. അസ്താന മേഖലാ എസ്‌പിമാരോടു നിർദ്ദേശിച്ചു. ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറായിരിക്കേ വെള്ളപൂശിയെന്ന് ആരോപിക്കപ്പെട്ട കേസുകളുടെ ഫയലാണ് അസ്താന ആവശ്യപ്പെട്ടത്.

ഖജനാവിന് ഒരുകോടിയിലധികം രൂപയുടെ നഷ്ടംവരുത്തിയ കേസുകളും മരാമത്ത് എൻജിനീയർമാരടക്കം ഉദ്യോഗസ്ഥവമ്പന്മാർ ഉൾപ്പെട്ട ഇരുനൂറോളം കേസുകളും പുതിയ ഡയറക്ടർ പരിശോധിക്കും. കേസുകളുടെ നമ്പരിട്ട കണക്കല്ല, വിശദമായ റിപ്പോർട്ടാണു വേണ്ടതെന്ന് അദ്ദേഹം എസ്‌പിമാർക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരുവർഷത്തിനിടെ ഉന്നതർ പ്രതികളായ നിരവധി അഴിമതിക്കേസുകളിൽ തെളിവില്ലെന്നു കോടതിയിൽ വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. അസ്താനയുടെ ഇടപെടലോടെ സോളാർ, ബാർകോഴ, പാറ്റൂർ, ക്വാറി, മൈക്രോഫിനാൻസ്, മോട്ടോർവാഹനവകുപ്പ് നിയമനം എന്നീ കേസുകളുടെയും മുന്മന്ത്രിമാരായ ഇ.പി. ജയരാജൻ, തോമസ് ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.കെ. ശൈലജ എന്നിവർ ഉൾപ്പെട്ട കേസുകളുടെയും ചുരുളഴിഞ്ഞേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP