Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛൻ ടിപ്പർ ലോറി പിന്നിലേക്കെടുത്തു; ഒന്നരവയസ്സുള്ള മകൾ ഇഴഞ്ഞ് നീങ്ങിയത് ടിപ്പറിന്റെ ടയറിനടയിലേക്ക്; അതുല്യയുടെ മരണം മാരിക്കുളത്തെ വേദനയിലാക്കി

അച്ഛൻ ടിപ്പർ ലോറി പിന്നിലേക്കെടുത്തു; ഒന്നരവയസ്സുള്ള മകൾ ഇഴഞ്ഞ് നീങ്ങിയത് ടിപ്പറിന്റെ ടയറിനടയിലേക്ക്; അതുല്യയുടെ മരണം മാരിക്കുളത്തെ വേദനയിലാക്കി

മണ്ണഞ്ചേരി: ഓട്ടംപോകുന്നതിനായി പിതാവ് പിന്നോട്ടെടുത്ത ടിപ്പർ ലോറിക്കടിയിൽപ്പെട്ട് ഒന്നരവയസുകാരിയായ മകൾ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡ് ബ്ലോക്ക് ജംഗ്ഷന് സമീപം പാടത്തിൽ അനിൽകുമാറിന്റെയും ബിന്ദുവിന്റെയും മകൾ അതുല്യയാണ് മരിച്ചത്.

വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറി ഞായറാഴ്ച വൈകിട്ട് 5.30 ഓടെ ഓട്ടംപോകുന്നതിനായി അനിൽകുമാർ പിന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. സഹോദരൻ പത്തുവയസുകാരനായ അനന്തുവിനൊപ്പം കളിച്ചുകൊണ്ടിരുന്ന അതുല്യ ലോറിയുടെ പിന്നിലേക്ക് ഇഴഞ്ഞുവന്നത് പിതാവ് അറിഞ്ഞില്ല. വീലിനടിയിൽപ്പെട്ട കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

അനന്തുവിന്റെ കരച്ചിൽകേട്ട് വീടിനകത്തുനിന്ന് ഓടിയെത്തിയ മാതാവ് സംഭവം കണ്ട് ബോധരഹിതയായി. അനിൽകുമാറും സമീപവാസികളും ചേർന്ന് കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അവിടെ വച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏക സഹോദരൻ അനന്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP