Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അട്ട സെയ്ദാലി കൊലക്കേസ്:മൂന്നു പ്രതികളും കുറ്റക്കാരെന്ന് സെഷൻസ് കോടതി;ശിക്ഷ വിധി 13ന് പ്രഖ്യാപിക്കും;കൊല ചെയ്തത് റംസാൻ 27ാം നോമ്പ് ദിനത്തിൽ സഹോദരിയുടെ മുന്നിൽവെച്ച്; പ്രതികളെ ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു

അട്ട സെയ്ദാലി കൊലക്കേസ്:മൂന്നു പ്രതികളും കുറ്റക്കാരെന്ന് സെഷൻസ് കോടതി;ശിക്ഷ വിധി 13ന് പ്രഖ്യാപിക്കും;കൊല ചെയ്തത് റംസാൻ 27ാം നോമ്പ് ദിനത്തിൽ സഹോദരിയുടെ മുന്നിൽവെച്ച്; പ്രതികളെ ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വള്ളക്കടവ് സ്വദേശി അട്ട സെയ്ദാലി എന്ന സെയ്ദലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി കണ്ടെത്തി.പ്രതികളായ വള്ളക്കടവ് ബോട്ടുപുരയക്ക് സമീപം സുലൈമാൻ തെരുവിൽ കമാലുദ്ദീൻ മകൻ ഹബീബ് എന്ന സജീർ (29), സഹോദരൻ റഫീഖ് (24), വള്ളക്കടവ് പുത്തൻ റോഡ് ജംഗ്ഷനിൽ പള്ളത്ത് വീട്ടിൽ ജാഫർ മകൻ അബ്ബാസ് എന്ന ഹുസൈൻ അ ബ്ബാസ് (25) എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതി ഷെഫീക്ക് വിചാരണ മധ്യേ മരണപ്പെട്ടു.

പ്രതികൾക്കുള്ള ശിക്ഷ 13 ന് പ്രഖ്യാപിക്കും. പ്രതികളെ ജഡ്ജി പി.എൻ.സീത ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു. 010 സെപ്റ്റംബർ 6 ന് ഉച്ചക്ക് 2.15 ന് ആണ് കൊല നടന്നത്. കൊല്ലപ്പെട്ട സെയ്ദലി പ്രതികളുടെ ബന്ധുവായ സത്താറിനെ 2008 ൽ ഈഞ്ചക്കൽ ബാറിൽ വച്ച് കുത്തിക്കൊലപ്പെടുത്തിയതിൽ വച്ചുള്ള വിരോധമാണ് കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷൻ കേസ്.

30 ദിവസത്തെ റംസാൻ വ്രതത്തിലെ 27ാംനോമ്പു ദിനത്തിലാണ് സെയ്ദലിയെ കൊലപ്പെടുത്തിയത്. ഉച്ചക്ക് സെയ്ദലിയും സഹോദരി നബീസത്തും സഹോദരിയുടെ മകൾ മെഹിർ ജാനും (15) കൂടി പെരുന്നാൾ കോടിയെടുക്കാനായി ചാല റൂബി നഗറിലുള്ള പർദ്ദക്കടയിൽ കയറി. വസ്ത്രങ്ങൾ തിരയുന്നതിനിടെ ഒരു ഫോൺ വിളി വന്ന് സെയ്ദലി കടയ്ക്ക് പുറത്തിറങ്ങിയതും പ്രതികൾ മാരകായുധങ്ങളുമായി ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തി. സഹോദരിയുടെ മുന്നിൽ വച്ച് ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള കത്തി കൊണ്ട് കുത്തേറ്റ സെയ്ദലി പ്രാണരക്ഷാർത്ഥം തൊട്ടടുത്തുള്ള മൊബൈൽ ഫോൺ കടയിൽ ഓടിക്കയറി ഷട്ടർ താഴ്‌ത്തി. എന്നാൽ പിന്തുടർന്ന പ്രതികൾ സോഡാ ക്കുപ്പി കൊണ്ട് തലക്കടിച്ച് വീഴ്‌ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്.

ദൃക്സാക്ഷികളായ 9 പേരിൽ സഹോദരി നബീസത്തും മകൾ മെഹർ ജാനും ഒഴികെയുള്ള 7 പേർ വിചാരണ വേളയിൽ കൂറുമാറി പ്രതിഭാഗം ചേർന്നു. പ്രതികളിൽ നിന്നും കണ്ടെടുത്ത ആയുധങ്ങളിലും വസ്ത്രങ്ങളിലും ഉണ്ടായിരുന്ന രക്തക്കറ സെയ്ദലിയുടെ രക്തമാണെന്ന് രാസപരിശോധനയിൽ തെളിഞ്ഞത് പ്രോസിക്യൂഷന് കേസ് തെളിയിക്കുന്നതിനുള്ള നിർണ്ണായക തെളിവായി മാറി. 34 സാക്ഷികളെ കോടതി വിസ്തരിക്കുകയും 92 രേഖകളും 21 തൊണ്ടിമുതലുകളും കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു.ഫോർട്ട് പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീ.പ്രോസിക്യൂട്ടർ സലാഹുദ്ദീൻ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP