Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞിന്റെ ജന്മദിനത്തിന് വിളിച്ചില്ല; പ്രതിഷേധവുമായെത്തിയ അനുജനെ ചേട്ടൻ കുത്തി വീഴ്‌ത്തി; ഷൈജുവിന്റെ ജീവനെടുത്തത് നിസ്സാര പ്രശ്‌നത്തിലെ തർക്കം

കുഞ്ഞിന്റെ ജന്മദിനത്തിന് വിളിച്ചില്ല; പ്രതിഷേധവുമായെത്തിയ അനുജനെ ചേട്ടൻ കുത്തി വീഴ്‌ത്തി; ഷൈജുവിന്റെ ജീവനെടുത്തത് നിസ്സാര പ്രശ്‌നത്തിലെ തർക്കം

കൊല്ലം : സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. കുഞ്ഞിന്റെ ജന്മദിനാഘോഷം അറിയിച്ചില്ലെന്ന കാരണത്താൽ തുടങ്ങിയ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

തൃക്കരുവ ഞാറയ്ക്കൽ എലുമല പണ്ടകശാലയിൽ മോഹനൻലീല ദമ്പതികളുടെ മകൻ ഷൈജു (32) ആണ് മരിച്ചത്. സംഭവത്തിൽ ഷൈജുവിന്റെ മൂത്ത സഹോദരൻ ബൈജു (35) വിനെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച ബൈജുവിന്റെ കുഞ്ഞിന്റെ ജന്മദിനം ആയിരുന്നു. എന്നാൽ, ഷൈജുവിനെ ക്ഷണിച്ചില്ലെന്ന കാരണത്താലാണ് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. ഇതിനിടെ, ഷൈജു ബൈജുവിനെ മർദിക്കാനൊരുങ്ങി.

ഇതിനിടെ, കയ്യിൽ കരുതിയിരുന്ന കത്തി ബൈജു ഷൈജുവിന് നേരെ വീശുകയും കഴുത്തിൽ മാരകമായി മുറിവേറ്റ ഷൈജു കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP