Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബൈക്കിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്ന് ഇരുമ്പ് വടി കൊണ്ട് ആക്രമണം; കാട്ടാക്കടയിൽ സി.പി.എം പ്രവർത്തകനെ വെട്ടിയും അടിച്ചും അപായപ്പെടുത്താൻ ശ്രമം; ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയെന്ന് സി.പി.എം; ആരോപണം നിഷേധിച്ച് എസ്ഡിപിഐ

ബൈക്കിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്ന് ഇരുമ്പ് വടി കൊണ്ട് ആക്രമണം; കാട്ടാക്കടയിൽ സി.പി.എം പ്രവർത്തകനെ വെട്ടിയും അടിച്ചും അപായപ്പെടുത്താൻ ശ്രമം; ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയെന്ന് സി.പി.എം; ആരോപണം നിഷേധിച്ച് എസ്ഡിപിഐ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാട്ടാക്കടയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു.കാട്ടാക്കട സ്വദേശി കുമാറിനാണ് വെട്ടേറ്റത്്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവം. ദേശാഭിമാനി പത്ര ഏജന്റ് കൂടിയായ കുമാർ രാവിലെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഒരുസംഘം ആക്രമിക്കുകയായിരുന്നു. ബൈക്കിലെത്തിയ സംഘം കുമാറിനെ വെട്ടിവീഴ്‌ത്തുകയായിരുന്നു.തുടർന്ന് കുമാറിനെ ഓടിച്ചിട്ട് ആക്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.സി.പി.എം തൂങ്ങാംപാറ ബ്രാഞ്ച് കമ്മിറ്റി അംഗമായ കുമാറിന് നേരേ പത്രവിതരണത്തിനിടെയാണ് ആക്രമണമുണ്ടായത്.

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുമാറിനെ പിന്നിലെത്തിയ സംഘം ഇരുമ്പ് വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിയേറ്റ് ബൈക്ക് മറിഞ്ഞ് നിലത്തുവീണ കുമാറിനെ പിന്നാലെത്തിയ സംഘം വീണ്ടും വെട്ടി. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ കുമാറിനെ പിന്തുടർന്നു അടിച്ചു. തുടർന്ന് സമീപത്തെ പെട്രോൾ പമ്പിൽ കയറിയാണ് കുമാർ രക്ഷപ്പെട്ടത്.

കുമാർ രക്ഷപ്പെട്ടതിൽ അരിശം പൂണ്ട സംഘം പിന്നീട് കുമാറിന്റെ ബൈക്കും അക്രമിച്ചു. അക്രമത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുമാർ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. എസ്ഡിപിഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞദിവസവും എസ്ഡിപിഐ പ്രവർത്തകർ സിപിഐ എം പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയിരുന്നു.

കാട്ടാക്കടയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മുഖംമൂടി ആക്രമണങ്ങളുടെ തുടർച്ചയാണ് കുമാറിന് നേരേയുണ്ടായ ആക്രമണമെന്നും ഇതിന് പിന്നിൽ എസ്ഡിപിഐയാണെന്നും സി.പി.എം ആരോപിച്ചു.എന്നാൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണം എസ്ഡിപിഐ നിഷേധിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP