Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

താമരശ്ശേരി തഹസിൽദാർക്ക് നേരെ മണൽമാഫിയയുടെ ആക്രമണം; അനധികൃത മണൽക്കടത്ത് തടയാൻ ശ്രമിക്കുന്നതിനിടെ ടിപ്പറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; തഹസിൽദാർ സഞ്ചരിച്ച ജീപ്പിന്റെ പിൻഭാഗം തകർന്നു

താമരശ്ശേരി തഹസിൽദാർക്ക് നേരെ മണൽമാഫിയയുടെ ആക്രമണം; അനധികൃത മണൽക്കടത്ത് തടയാൻ ശ്രമിക്കുന്നതിനിടെ ടിപ്പറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; തഹസിൽദാർ സഞ്ചരിച്ച ജീപ്പിന്റെ പിൻഭാഗം തകർന്നു

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: താമരശ്ശേരി തഹസീൽദാറെ മണൽക്കടത്തു സംഘം ടിപ്പറിടിച്ച് കൊലപ്പെടുത്താൽ ശ്രമിച്ചു. അനധികൃത മണൽക്കടത്തു തടയാൻ തഹസിൽദാർ സി. മുഹമ്മദ് റഫീഖും സംഘവും പിന്തുടർന്ന ജീപ്പിനു പിന്നിൽ ടിപ്പറിടിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. സംഭവം ഉണ്ടായ ഉടൻ ടിപ്പർ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ തഹസിൽദാരുടെ ജീപ്പിന്റെ പിൻഭാഗം തകർന്നു.

ഇന്നു രാത്രി എട്ടോടെയാണു സംഭവം. താമരശ്ശേരി സിവിൽ സ്റ്റേഷനു മുൻപിൽ വച്ചു മണൽ കടത്തിവരുന്ന ടിപ്പർ കണ്ടതിനെ തുടർന്നു തഹസീൽദാരും സംഘവും പിന്തുടരുകയായിരുന്നു. കുടുക്കിലുമ്മാരം റോഡിലേക്കു തിരിഞ്ഞ ടിപ്പറിനെ ഓവർടേക്ക് ചെയ്തു ജീപ്പ് നിർത്തി തഹസിൽദാർ പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴാണു ടിപ്പർ വന്നു ജീപ്പിനു തട്ടിയത്. ടിപ്പർ വരുന്നതു കണ്ടു തഹസിൽദാർ ഉള്ളിൽ കയറിയതുകൊണ്ടു പരുക്കേൽക്കാതെ രക്ഷപ്പെട്ടുകയായിരുന്നു. മണൽ ലോറി പൊലീസ് പിടിച്ചെടുത്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP