Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എ പി അബ്ദുള്ളക്കുട്ടിയുടെ ദേഹത്തു മുറുക്കിത്തുപ്പി; കൈയേറ്റത്തിനും ശ്രമം; സിപിഐ(എം) പ്രവർത്തകനെന്ന് ആരോപിച്ച് കോൺഗ്രസ്

തലശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എ പി അബ്ദുള്ളക്കുട്ടിയുടെ ദേഹത്തു മുറുക്കിത്തുപ്പി; കൈയേറ്റത്തിനും ശ്രമം; സിപിഐ(എം) പ്രവർത്തകനെന്ന് ആരോപിച്ച് കോൺഗ്രസ്

കണ്ണൂർ: തലശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എ പി അബ്ദുള്ളക്കുട്ടിയുടെ ദേഹത്ത് ഒരാൾ മുറുക്കിത്തുപ്പി. ഒപ്പം കൈയേറ്റ ശ്രമവും അസഭ്യ പ്രയോഗവുമുണ്ടായി.

വടക്കുമ്പാട് പാറകെട്ടിന് സമീപത്ത് വോട്ട് ചോദിക്കുന്നതിനിടെയാണ് ഒരാൾ അബ്ദുള്ളക്കുട്ടിയെ പിടിച്ച് വലിക്കുകയും തെറി വിളിക്കുകയും ചെയ്തത്.. ഇതിനിടയിലാണു വായിൽ ഉണ്ടായിരുന്ന പാൻപരാഗ് അബ്ദുള്ള കുട്ടിയുടെ ദേഹത്തേക്ക് തുപ്പിയത്.

ഷർട്ടിൽ പിടിച്ച് വലിക്കുന്നതിനിടെ സ്ഥാനാർത്ഥിയുടെ കൂടെയുള്ളവർ വന്നതിനെ തുടർന്ന് അയാൾ ഓടി രക്ഷപെട്ടു. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് ഈ പ്രദേശത്ത് അബ്ദുള്ളക്കുട്ടിക്കെതിരെ ആക്രമണം നടത്തിയത് സിപിഎമ്മുകാർ തന്നെയാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം അബ്ദുള്ളക്കുട്ടിയെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ നാലു സിപിഐ(എം) പ്രവർത്തകരെ കതിരൂർ എസ്ഐ സുരേന്ദ്രൻ കല്യാടൻ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു പൊന്ന്യം കുണ്ടുചിറയിലെ മരണ വീട്ടിൽപോയി തിരിച്ചുവരികയായിരുന്ന അബ്ദുള്ളക്കുട്ടിക്കും ഒപ്പമുണ്ടായിരുന്ന നേതാക്കൾക്കു നേരേ ചീത്തവിളിയും ഭീഷണിയുമുണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP