Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കടയടച്ചു വീട്ടിലേക്കുപോയ സഹോദരങ്ങളെയും കുടുംബത്തെയും ബൈക്കിലെത്തിയ സംഘം ആക്രമിച്ചു; സ്ത്രീകളുടെ മാല പൊട്ടിക്കാനും ശ്രമം; രണ്ടുപേർ കസ്റ്റഡിയിൽ

കടയടച്ചു വീട്ടിലേക്കുപോയ സഹോദരങ്ങളെയും കുടുംബത്തെയും ബൈക്കിലെത്തിയ സംഘം ആക്രമിച്ചു; സ്ത്രീകളുടെ മാല പൊട്ടിക്കാനും ശ്രമം; രണ്ടുപേർ കസ്റ്റഡിയിൽ

കായംകുളം : ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ മറ്റൊരു ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം ആക്രമിച്ച് പരുക്കേൽപ്പിച്ചു. സ്ത്രീകളെ ഉപദ്രവിക്കാനും മാലപൊട്ടിക്കാനും ശ്രമമുണ്ടായി. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കായംകുളം-പുല്ലുകുളങ്ങര റോഡിൽ ചേലപ്പുറത്ത് ജംഗ്ഷനിൽ ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. കായംകുളത്ത് വ്യാപാര സ്ഥാപനത്തിൽ നിന്ന് ബൈക്കിൽ വീട്ടിലേക്കുപോയ ആറാട്ടുപുഴ തയ്യിശേരിൽ ഹാഷിം (30), ഭാര്യ അൻസിയ, ഹാഷിമിന്റെ സഹോദരൻ ഷമീർ, ഭാര്യ ഫൗസിയ (23) എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഐക്യജംഗ്ഷൻ സ്വദേശി ഷെഫീഖ് (27), ഷെഹിദാർ പള്ളിക്കു സമീപം സലിം (33) എന്നിവരെ എസ്.ഐ രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.

കെ.പി. റോഡിൽ പൊലീസ് സ്റ്റേഷനു സമീപം ഹറം സെന്റർ ദുബായ് മേള സ്ഥാപനം നടത്തുന്നവരാണ് ഷമീറും ഹാഷിമും. ഷെമീറിന്റെ ഭാര്യ ഫൗസിയയ്ക്ക് സുഖമില്ലാത്തതിനാൽ ഇന്നലെ രാവിലെ കായംകുളം താലൂക്കാശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷം ബന്ധുവായ റസിയയുടെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു ഫൗസിയയും അൻസിയയും.

രാത്രിയിൽ കടയടച്ച ശേഷം ഹാഷിമും ഷെമീറും ഭാര്യമാരേയും കൂട്ടി ആറാട്ടുപുഴയ്ക്കു പോകുമ്പോഴാണ് രണ്ടംഗസംഘം ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞ ശേഷം ഭാര്യാഭർത്താക്കന്മാരാണെന്ന് തെളിവുണ്ടോയെന്നും ചോദിച്ചു. ഇതിനെ ഹാഷിമും ഷെമീറും ചോദ്യം ചെയ്തതോടെ ബൈക്കിലെത്തിയ സംഘം സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ബഹളമുണ്ടാവുകയും ചെയ്തു. ഇതോടെ പരിസരവാസികൾ ഓടിക്കൂടി ബൈക്കിലെത്തിയവരെ പറഞ്ഞുവിട്ടു. ദമ്പതികൾ യാത്ര തുടരുന്നതിനിടെ പുളിമുക്ക് ജംഗ്ഷനിൽ എത്തി വീണ്ട് ബൈക്ക് സംഘങ്ങൾ എത്തി തടഞ്ഞുനിർത്തി. പഴയചോദ്യങ്ങൾ ആവർത്തിക്കുകയും ശാരീരിക ശേഷിക്കുറവുള്ള ഷമീറിനെ മർദ്ദിക്കുകയും ചെയ്തു. ബൈക്കിലെത്തിയ രണ്ടംഗ സംഘം അക്രമാസക്തരായപ്പോൾ നാട്ടുകാർ ഇവരെ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഇരുവരേയും കസ്റ്റഡിയിലെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP