Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്ലസ്ടു ഉയർന്ന മാർക്കോടെയാണ് വിജയിച്ചു; ബി.ഫാമിന് കോളേജിൽ പ്രവേശനം നേടി; കോളേജിലുണ്ടായ തിക്താനുഭവം രണ്ടുവർഷം കൊണ്ട് കാര്യങ്ങളാകെ തകിടംമറിച്ചു; പഠനം പൂർത്തിയാക്കാതെ രാജേന്ദ്രൻ ഊരിൽ തിരിച്ചെത്തിയത് മാനസികനില തെറ്റിയ നിലയിൽ; മധുവിന്റെ സമരപ്പന്തലിൽ രാജേന്ദ്രൻ എത്തിയത് ഒരു നേരത്തേ ഭക്ഷണം തേടി

പ്ലസ്ടു ഉയർന്ന മാർക്കോടെയാണ് വിജയിച്ചു; ബി.ഫാമിന് കോളേജിൽ പ്രവേശനം നേടി; കോളേജിലുണ്ടായ തിക്താനുഭവം രണ്ടുവർഷം കൊണ്ട് കാര്യങ്ങളാകെ തകിടംമറിച്ചു; പഠനം പൂർത്തിയാക്കാതെ രാജേന്ദ്രൻ ഊരിൽ തിരിച്ചെത്തിയത് മാനസികനില തെറ്റിയ നിലയിൽ; മധുവിന്റെ സമരപ്പന്തലിൽ രാജേന്ദ്രൻ എത്തിയത് ഒരു നേരത്തേ ഭക്ഷണം തേടി

മറുനാടൻ മലയാളി ബ്യൂറോ

അട്ടപ്പാടി: മധുവിന്റെ മരണത്തിൽ കാടിന്റെ മക്കൾ ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോഴും രാജേന്ദ്രൻ നിശ്ശബ്ദനായിരുന്നു. രാത്രിയിലെപ്പോഴോ സമരപ്പന്തലിനരികിലെത്തി. വന്നത് ഒരു നേരത്തേ ഭക്ഷണം തേടിയായിരുന്നു. മധുവിന്റെ മരണവും പിന്നീടുള്ള സംഭവങ്ങളും തിരിച്ചറിയാതെപോയ രാജേന്ദ്രൻ ലക്ഷ്യവും പ്രതികരണശേഷിയും നഷ്ടപ്പെട്ട് മാനസികവെല്ലുവിളികൾ നേടിരുന്ന ആദിവാസി യൗവനങ്ങളുടെ നേർകാഴ്ചയാണ്.

പുതൂർ പഞ്ചായത്തിലെ താഴെതുടുക്കി ഊരിലെ രാജേന്ദ്രൻ (28) രണ്ടുവർഷമായി അഗളിയിലെ തെരുവുകളിലാണ് താമസിക്കുന്നത്. അച്ഛൻ വെള്ളിയുടെ സംരക്ഷണയിലാണ് വളർന്നത്. അമ്മയെ നഷ്ടമായത് രാജേന്ദ്രനേറ്റ ആദ്യത്തെ മുറിവായിരുന്നു.

പഠിക്കാൻ സമർഥനായിരുന്നു. പ്ലസ്ടു ഉയർന്ന മാർക്കോടെയാണ് വിജയിച്ചത്. തുടർന്ന് ബി.ഫാമിന് കേരളത്തിനുപുറത്ത് ഒരു കോളേജിൽ പ്രവേശനം നേടി. രണ്ടുവർഷംകൊണ്ട് കാര്യങ്ങളാകെ മാറി. പഠനം നിർത്തി, മാനസികനില കീഴ്മേൽ മറിഞ്ഞനിലയിൽ ഊരിൽ തിരിച്ചെത്തി. അവിടെ എന്തോ തിക്താനുഭവം ഉണ്ടായെന്നുമാത്രമേ ഊരുകാർക്കറിയൂ. അന്നുമുതൽ തെരുവിൽ അലയാൻ തുടങ്ങി. ഇപ്പോഴും തുടരുന്നു. കിട്ടിയത് കഴിച്ചും തെരുവോരത്ത് കിടന്നുറങ്ങിയും പോകുന്ന ഇയാൾ ഊരുകൾക്ക് പരിചിതനാണ്.

വീട്ടിൽപ്പോകാതെ കോട്ടത്തറ, അഗളി എന്നിവിടങ്ങളിൽ അലഞ്ഞുതിരിയുന്ന രാജേന്ദ്രനെ കണ്ടെത്തി ചികിത്സനൽകി രോഗം ഭേദമാക്കാൻ കോട്ടത്തറ സർക്കാർ ആസ്?പത്രി സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ് ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. നാലുമാസം ആസ്?പത്രിയിൽ കഴിഞ്ഞു. ഒരുനാൾ ആരോടും പറയാതെ ഇറങ്ങിപ്പോയി. മരുന്നുമായി പിറകെ പോയെങ്കിലും രാജേന്ദ്രൻ പിടികൊടുത്തില്ല. അലച്ചിൽ തുടർന്നു. ഒടുവിൽ ശനിയാഴ്ച രാത്രി അയാൾ മധുവിന് നീതി ലഭിക്കാൻ കെട്ടിയ സമരപ്പന്തലിനരികിലുമെത്തി.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് മാനസിക വെല്ലുവിളി നേരിടുന്ന അഞ്ഞൂറിലധികം ആളുകൾ അട്ടപ്പാടിയിലെ വിവിധ ആദിവാസി ഊരുകളിലുണ്ട്. ഇവരുടെ പുനരധിവാസത്തിനുള്ള ഒരു നടപടിയും സർക്കാർ ഇനിയും തുടങ്ങിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP