Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അട്ടപ്പാടിയിൽ രണ്ടര വയസുകാരിയെ അച്ഛൻ 80,000 രൂപക്ക് വിറ്റെന്ന് അമ്മയുടെ പരാതി; പൊലീസ് അന്വേഷണം തുടങ്ങി

അട്ടപ്പാടിയിൽ രണ്ടര വയസുകാരിയെ അച്ഛൻ 80,000 രൂപക്ക് വിറ്റെന്ന് അമ്മയുടെ പരാതി; പൊലീസ് അന്വേഷണം തുടങ്ങി

അട്ടപ്പാടി: പട്ടിണി മരണവാർത്തകൾ പുറത്തുവരുന്ന അട്ടപ്പാടിയിൽ നിന്നും ഞെട്ടിക്കുന്ന മറ്റൊരു വാർത്ത കൂടി. രണ്ടരവയസുകാരിയെ പിതാവ് പണത്തിന് വിറ്റുവെന്നതാണ് പുറത്തുവന്ന വാർത്ത. അട്ടപ്പാടിയിലെ വണ്ണാന്തറ ഊരിൽ ആദിവാസി വിഭാഗത്തിലെ രണ്ടര വയസ്സുകാരിയെ അച്ഛനും ഇടനിലക്കാരനും ചേർന്നു 80,000 രൂപയ്ക്കു വിറ്റുവെന്നാണ് അണ്മ പൊലീസ് സ്‌റ്റേഷനിൽ നൽകിയത്.

അമ്മയുടെ പരാതിയിൽ ഷോളയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷോളയൂർ വണ്ണാന്തറ ആദിവാസി ഊരിലെ തുളസിയുടെ മകളെ തൃപ്പൂണിത്തുറ സ്വദേശികൾക്കു വിറ്റുവെന്നാണു കേസ്. തുളസിയുടെ ഭർത്താവ് ആലത്തൂർ സ്വദേശി ഷംസുദ്ദീൻ, ഇടനിലക്കാരൻ കോട്ടത്തറ സ്വദേശി ജോൺ എന്നിവരെ അറസ്റ്റ് ചെയ്തു. ഒരാഴ്ച മുൻപാണു സംഭവം നടന്നതെന്നു പറയുന്നു. കണ്ടാലറിയാവുന്ന നാലു പേർ കൂടി കേസിൽ പ്രതികളാണ്.

കുട്ടിയെ കൈമാറുന്നതിന് സമ്മതമാണെന്ന് അറിയിച്ചുള്ള കരാറിൽ തന്നെ നിർബന്ധിച്ച് ഒപ്പുവെപ്പിച്ചുവെന്നാണ് കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നത്. പത്ത് ദിവസം മുന്പാണ് കുഞ്ഞിനെ ജോൺ തൃപ്പൂണിത്തുറ സ്വദേശി പ്രദീപന് കൈമാറിയത്. കുഞ്ഞിനെ കണ്ടെത്താനായി ഷോളയൂർ ശ്രമം ആരംഭിച്ചിട്ടുണ്ട്. അന്വേഷണറിപ്പോർട്ട് മൂന്ന് ദിവസത്തിനകം സമർപിക്കാൻ ബാലാവകാശ കമ്മിഷൻ പാലക്കാട് എസ്‌പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP