Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വകാര്യബസുകളിൽ നിർമ്മിച്ചിട്ടുള്ള ഉയരമുള്ള ചവിട്ടുപടികൾ ഒഴിവാക്കാനുള്ള നിർദ്ദേശം നിയമം വഴി നൽകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ; നിയമനിർമ്മാണം സംബന്ധിച്ചു ഗതാഗത കമ്മീഷണർ രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശം

സ്വകാര്യബസുകളിൽ നിർമ്മിച്ചിട്ടുള്ള ഉയരമുള്ള ചവിട്ടുപടികൾ ഒഴിവാക്കാനുള്ള നിർദ്ദേശം നിയമം വഴി നൽകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ; നിയമനിർമ്മാണം സംബന്ധിച്ചു ഗതാഗത കമ്മീഷണർ രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശം

കൊച്ചി: സ്വകാര്യബസുകളിൽ നിർമ്മിച്ചിട്ടുള്ള ഉയരമുള്ള ചവിട്ടുപടികൾ ഒഴിവാക്കാനുള്ള നിർദ്ദേശം നിയമം വഴി നൽകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പി. മോഹനദാസ്. പ്രായമായവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും കയറാനാവാത്ത വിധമാണ് ചവിട്ട് പടികൾ എന്നും അത് മാറ്റാനുള്ള നിയമനിർമ്മാണം സംബന്ധിച്ചു ഗതാഗത കമ്മീഷണർ രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ് ആവശ്യപ്പെട്ടു.

സ്വകാര്യബസുകൾ അസഹനീയമായ വിധത്തിൽ സ്പീക്കറിൽ പാട്ട് വയ്ക്കുന്ന സന്പ്രദായം അവസാനിപ്പിക്കാൻ പ്രത്യേക പരിശോധന നടത്തണം. കന്പനി നിർമ്മിക്കുന്നതിൽനിന്നു വ്യത്യസ്തമായി ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കണം. വാഹനങ്ങൾ പിടിച്ചെടുത്തശേഷം പുതിയതായി ഘടിപ്പിച്ച ഉപകരണങ്ങൾ അഴിച്ചുമാറ്റണം.

എയർഹോൺ, മ്യൂസിക്‌ഹോൺ എന്നിവ ഉപയോഗിക്കുന്ന ബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കണം. പൊതുജനങ്ങളുടെ സുരക്ഷിതയാത്രയ്ക്ക് അസൗകര്യങ്ങൾ ഒഴിവാക്കാനുള്ള ബാധ്യത പൊലീസിനും ഗതാഗത വകുപ്പിനുമുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP