Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മന്ത്രി കെ ബാബു ബിജു രമേശിന് വക്കീൽ നോട്ടീസ് അയച്ചു; 48 മണിക്കൂറിനുള്ളിൽ ആരോപണം പിൻവലിച്ച് മാപ്പു പറയണമെന്ന് ആവശ്യം

മന്ത്രി കെ ബാബു ബിജു രമേശിന് വക്കീൽ നോട്ടീസ് അയച്ചു; 48 മണിക്കൂറിനുള്ളിൽ ആരോപണം പിൻവലിച്ച് മാപ്പു പറയണമെന്ന് ആവശ്യം

കൊച്ചി: ബാർ കോഴക്കേസിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ച ബാർ ഹോട്ടൽ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശിനെതിരേ എക്‌സൈസ് മന്ത്രി കെ. ബാബു വക്കീൽ നോട്ടീസ് അയച്ചു. ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ്. 48 മണിക്കൂറിനുള്ളിൽ ആരോപണം പിൻവലിച്ച് മാപ്പു പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

എക്‌സൈസ് മന്ത്രിയുൾപ്പെടെ മൂന്നു മന്ത്രിമാർക്കെതിരേ ബാർ കോഴ വിഷയത്തിൽ ബിജു രമേശ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. എക്‌സൈസ് മന്ത്രിക്ക് പത്തുകോടി രൂപ നൽകിയെന്നായിരുന്നു ബിജു രമേശിന്റെ പ്രസ്താവന.

ഇതിനെതിരെയാണ് ബാബുവിന്റെ വക്കീൽ നോട്ടീസ്. കോഴയാരോപണം ഉയർന്നതിനെ തുടർന്ന്‌സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷവുമായി ചേർന്ന് ബിജുരമേശ് ശ്രമിക്കുകയാണെന്ന് മന്ത്രി കെ. ബാബു കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

മാർച്ച് 10 ന് കൊച്ചിയിലെ ഗോകുലം ഹോട്ടലിൽ ബാർ അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിൽ ബിജുരമേശ് സംസാരിച്ചതിന്റെ ശബ്ദരേഖയും തന്റെ ആരോപണത്തിന് തെളിവായി വാർത്താസമ്മേളനത്തിൽ ഹാജരാക്കിയിരുന്നു.

നേരത്തെ ബാർ കോഴക്കേസിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്ന് കേരള കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. കേസിൽ സാധാരണ പൗരന് ലഭിക്കേണ്ട നീതി പോലും കെ.എം.മാണിക്ക് ലഭിച്ചില്ലെന്ന് ആന്റണി രാജു പറഞ്ഞു. മാണിക്ക് ഒരു നിയമവും കോൺഗ്രസ് മന്ത്രിമാർക്ക് വേറൊരു നിയമവും ആണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

അതിനിടെ, ബാർ അസോസിയേഷൻ വർക്കിങ് പ്രസിഡന്റുമായി ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദൻ വിജിലൻസ് ഡയറക്ടർ വിൻസൺ എം.പോളിന് വീണ്ടും കത്തയച്ചു. ബാബുവിനെ കൂടാതെ രമേശ് ചെന്നിത്തലയ്ക്കും വി എസ്.ശിവകുമാറിനും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് ഇന്നു രാവിലെ നൽകിയ കത്ത് വിജിലൻസ് തള്ളിയിരുന്നു. തുടർന്നാണ് രണ്ടാമതും കത്തയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP