Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാട്ടിൽ കയറി ആനയെക്കൊന്ന് കൊമ്പെടുക്കുന്ന സംഘത്തിന് ജാമ്യം; തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം പിടിയിലായത് കഴിഞ്ഞമാസം; ജാമ്യം ലഭിച്ചവരെല്ലാം അന്തർ സംസ്ഥാന ബന്ധമുള്ളവർ

കാട്ടിൽ കയറി ആനയെക്കൊന്ന് കൊമ്പെടുക്കുന്ന സംഘത്തിന് ജാമ്യം; തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം പിടിയിലായത് കഴിഞ്ഞമാസം; ജാമ്യം ലഭിച്ചവരെല്ലാം അന്തർ സംസ്ഥാന ബന്ധമുള്ളവർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:കഴിഞ്ഞ മാസം പൊലീസിന്റെ പിടിയിലായ അന്തർ സംസ്ഥാന ആനകൊമ്പ് കള്ളക്കടത്തുകാർക്ക് ജാമ്യമനുവദിച്ച് കോടതി. ആഡംബര വാഹനത്തിലെത്തി ആനകൊമ്പ് കച്ചവടം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശികളെ പാലോട് റെയ്ഞ്ചിലെ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇവർക്ക് അന്തർദേശിയ ബന്ധങ്ങളുണ്ടെന്നാണ് സൂചന. കേരളത്തിലും തമിഴ്‌നാട്ടിലും കർണ്ണാടകയിലെയും ഉൾവനങ്ങൾ കേനദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം ഫോറസ്റ്റ് കോടതിയിൽ അഡ്വക്കേറ്റ് അഫ്‌സൽ ഖാൻ, ഷാജുദ്ദീൻ എന്നിവരാണ് പ്രതികൾക്ക് വേണ്ടി ഹാജരായത്.

വനങ്ങളുടെ ഉള്ളിൽ കയറി ആലകളെ കൊന്നതിന് ശേഷം അതിന്റെ കൊമ്പ് ഊരിയെടുക്കുന്നതാണ് ഇവരുടെ രീതി.ഇരുപത് കിലോയിലധികം ഭാരമുള്ള രണ്ട് ആനകൊമ്പുകളുമായിട്ടാണ് ഇവർ പിടിയിലായത്.തമിഴ്‌നാട്ടിലെ തചൂത്തുക്കുടി സ്വദേശികളായ ആരോൺ, വിഘ്‌നേഷ്,സുടലൈമണി,ഇസ്മായിൽ എന്നിവരെയാണ് ഇപ്പോൾ ജാമ്യത്തിൽ വിട്ടിരിക്കുന്നത്. വാട്‌സാപ്പ് വഴി ആനകൊമ്പിന്റെ പടം കൈമാറി വിലയുറപ്പിച്ചാണ് കച്ചവടം നടത്തി വന്നിരുന്നത്.ഇവർ സഞ്ചരിച്ചിരുന്ന ആഡംബരക്കാർ ഉൾപ്പടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP