Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയദുരന്തത്തെ തുടർന്ന് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ ഒഴിവാക്കി ബാലഗോകുലം; നടത്തുക നാമജപം മാത്രം; കണ്ണനൊപ്പം കണ്ണീരിനൊപ്പം ദുരിതാശ്വാസ പ്രവർത്തനവും  

പ്രളയദുരന്തത്തെ തുടർന്ന് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ ഒഴിവാക്കി ബാലഗോകുലം; നടത്തുക നാമജപം മാത്രം; കണ്ണനൊപ്പം കണ്ണീരിനൊപ്പം ദുരിതാശ്വാസ പ്രവർത്തനവും   

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: പ്രളയദുരിതത്തെ തുടർന്ന് ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷങ്ങൾ ഒഴിവാക്കി ആചാരം മാത്രമാക്കാൻ ബാലഗോകുലം തീരുമാനിച്ചു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ എല്ലാ സ്ഥലങ്ങളിലും ലോക നന്മയ്ക്ക് വേണ്ടിയുള്ള നാമജപയാത്രയും പ്രാർത്ഥനാ യജ്ഞവും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജയന്തി ആഘോഷങ്ങൾക്ക് വേണ്ടി ചെലവാക്കുന്ന മുഴുവൻ തുകയും ദുരിതാശ്വാസ പ്രവർത്തനത്തിനും ബാലികാ ബാലന്മാരുടെ പുനരധിവാസത്തിനും വേണ്ടി ഉപയോഗിക്കും.

ശോഭായാത്ര, പതാകദിനം, ഗോപൂജ വിവിധ സാംസ്കാരിക പരിപാടികൾ ചെണ്ടമേളം, ഫ്ലോട്ടുകൾ തുടങ്ങി എല്ലാ ആഘോഷ പരിപാടികളും വേണ്ടെന്ന് വെച്ച് കണ്ണീരൊപ്പാം കണ്ണനോടൊപ്പം എന്ന പുനരധിവാസ പ്രവർത്തനത്തിന് പങ്കാളിയാവണമെന്നും ബാലഗോകുലം അഭ്യർത്ഥിക്കുന്നതായും ഭാരവാഹികളായ എൻവി പ്രജിത്ത്, എം അശോകൻ, പിവി ഭാർഗവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP