Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മായം കലർന്ന 14 വെളിച്ചെണ്ണ ബ്രാൻഡുകൾ കൂടി നിരോധിച്ചു; ഈ വർഷം തന്നെ നിരോധിക്കുന്നത് രണ്ട് ഡസനോളം ബ്രാൻഡുകൾ; നിവർത്തിയുണ്ടെങ്കിൽ ബ്രാൻഡഡ് വെളിച്ചെണ്ണകൾ ഉപയോഗിക്കാതിരിക്കുക

മായം കലർന്ന 14 വെളിച്ചെണ്ണ ബ്രാൻഡുകൾ കൂടി നിരോധിച്ചു; ഈ വർഷം തന്നെ നിരോധിക്കുന്നത് രണ്ട് ഡസനോളം ബ്രാൻഡുകൾ; നിവർത്തിയുണ്ടെങ്കിൽ ബ്രാൻഡഡ് വെളിച്ചെണ്ണകൾ ഉപയോഗിക്കാതിരിക്കുക

തിരുവനന്തപുരം: മായം കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് പതിന്നാലിനം ബ്രാന്റഡ് വെളിച്ചെണ്ണകൾ നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ കമ്മിഷണർ അറിയിച്ചു. ഭക്ഷ സുരക്ഷാ കമ്മീഷണർ അനുപമയുടെ ഇടപെടലാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. നേരത്തെയും ഇതിന് സമാനമായ ബ്രാൻഡഡ് വെളിച്ചെണ്ണയുടെ നിരോധന ഉത്തരവ് വന്നിരുന്നു. അതിന് ശേഷവും വെളിച്ചെണ്ണകളിൽ മായം കലർത്തുന്നതിന് കുറവൊന്നും വന്നിട്ടില്ലെന്നാണ് പുതിയ സംഭവ വികാസങ്ങൾ നടക്കുന്നത്.

കല്പാ ഡ്രോപ്‌സ് കോക്കനട്ട് ഓയിൽ, നിർമ്മൽ ഓയിൽ ഇൻഡസ്ട്രീസിന്റെ ഓണം കോക്കനട്ട് ഓയിൽ, അമൃതാ ഓയിൽ പ്രോഡക്ടിന്റെ അമൃതാ പ്യൂവർ കോക്കനട്ട് ഓയിൽ, വെങ്കിടേശ്വര ട്രേഡിങ് കമ്പനിയുടെ കേരള കൊക്കോ ഫ്രെഷ് പ്യൂവർ കോക്കനട്ട് ഓയിൽ, ആനന്ദ് ഓയിൽ മിൽസിന്റെ എ വൺ സുപ്രീം അഗ്മാർക്ക് കോക്കനട്ട് ഓയിൽ, ആലപ്പുഴ ദേവ് ഇൻഡസ്ട്രീസിന്റെ കേരാ ടേസ്റ്റി ഡബിൾ ഫിൽട്രഡ് കോക്കനട്ട് ഓയിൽ, അച്ചു ട്രേഡേഴ്‌സിന്റെ ടി.സി നാദാപുരം കോക്കനട്ട് ഓയിൽ, പാലക്കാട് എസ്.എ ട്രേഡേഴ്‌സിന്റെ നട്ട് ടേസ്റ്റി കോക്കനട്ട് ഓയിൽ, പി.കെ. ട്രേഡിങ് കമ്പനിയുടെ കൊക്കോപാർക്ക് കോക്കനട്ട് ഓയിൽ, റാഹ് എൻജിനിയറിങ് സൊല്യൂഷൻസിന്റെ കല്പക ഫിൾട്രേഡ് പ്യൂവർ കോക്കനട്ട് ഓയിൽ, അൽഫോൻസ് ഓയിൽ മിൽസിന്റെ പരിശുദ്ധി പ്യൂവർ കോക്കനട്ട് ഓയിൽ റോസ്റ്റഡ് ആൻഡ് മൈക്രോഫിൽട്രേഡ്, നാരിയൽ ഗോൾഡ് കോക്കനട്ട് ഓയിൽ, കൊക്കോഫിന നാച്വറൽ കോക്കനട്ട് ഓയിൽ, കൊല്ലം പോളച്ചിറ എ.എം.കോക്കനട്ട് ഇൻഡസ്ട്രീസിന്റെ പ്രീമിയം ക്വാളിറ്റി എ.ആർ കോക്കനട്ട് ഓയിൽ, പ്യൂവർ കോക്കനട്ട് ഓയിൽ എന്നിവയാണ് നിരോധിച്ചത്.

ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവ പാടില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP