Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ല; മദ്യ നിരോധനമല്ല മദ്യ വർജ്ജനമാണ് വേണ്ടതെന്നും സുകുമാരൻ നായർ

കേരളത്തിൽ സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ല; മദ്യ നിരോധനമല്ല മദ്യ വർജ്ജനമാണ് വേണ്ടതെന്നും സുകുമാരൻ നായർ

കോട്ടയം: മദ്യം നിരോധിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ എൻ.എസ്.എസ് രംഗത്ത്. സമ്പൂർണ മദ്യനിരോധനം കേരളത്തിൽ പ്രായോഗികമല്ലെന്ന് എൻ.എ.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. സർക്കാരിന്റെ പ്രതിച്ഛായ നന്നാക്കാനുള്ള മത്സരമാണ് ഇതിന്റെ പേരിൽ നടക്കുന്നതെന്നും വിഭാഗീയ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾക്ക് ഭവിഷ്യത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഘടകകക്ഷികളുടെയും ഗ്രൂപ്പുകളുടെയും ആവശ്യങ്ങൾക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പൂർണമായും കീഴടങ്ങിയിരിക്കുകയാണ്. മദ്യം നിരോധിക്കാനുള്ള തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. മദ്യ നിരോധനമല്ല, മദ്യ വർജ്ജനമാണ് വേണ്ടത്. ബാറുകൾ പൂട്ടുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള മാർഗങ്ങളെ കുറിച്ച് വ്യക്തമായ നിലപാടില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP