Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാണാസുര സാഗർ അണക്കെട്ടിൽ കാണാതായ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി; ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ തീരത്തടിഞ്ഞ നിലയിൽ

ബാണാസുര സാഗർ അണക്കെട്ടിൽ കാണാതായ നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി; ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ തീരത്തടിഞ്ഞ നിലയിൽ

കൽപറ്റ: ബാണാസുര സാഗർ അണക്കെട്ടിൽ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. ചെമ്പുകടവ് സ്വദേശി വട്ടച്ചോട് ബിനു (42)വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ലഭിച്ചത്. കാണാതായ മറ്റു മൂന്നു പേരുടെതയും മൃതദേഹം കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയിരുന്നു.

ഇന്ന് രാവിലെ പടിഞ്ഞാറത്തറ എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ തീരത്തടിഞ്ഞ നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. പന്ത്രണ്ടാം മൈൽ പടിഞ്ഞാറേക്കുടിയിൽ വിൽസൺ (50), മണിത്തൊട്ടിൽ മെൽബിൻ (34),കോഴിക്കോട് ജില്ലയിലെ ചെമ്പുകടവ് സ്വദേശികളായ കാട്ടിലടത്ത് സചിൻ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കരക്കടിഞ്ഞ നിലയിൽ നേരത്തെ കണ്ടെത്തിയത്. ഇതോടെ കാണാതായ എല്ലാവരുടെയും മൃതദേഹം ലഭിച്ചു.

ദിവസങ്ങളായി ഇവർക്കുവേണ്ടി നടത്തിയ തെരച്ചിലിനാണ് അവസാനമായത്. ഞായറാഴ്ച രാത്രിയിലാണ് ബാണാസുര സാഗർ ഡാമിന്റെ മഞ്ഞൂറ പന്ത്രണ്ടാം മൈലിലെ വെള്ളക്കെട്ടിൽ മീൻപിടിക്കുന്നതിനിടെ കൊട്ടത്തോണി മറിഞ്ഞ് നാലു പേരെ കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നു പേർ നീന്തിരക്ഷപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP