Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബണ്ടി ചോറിന് പത്ത് വർഷം തടവ് ശിക്ഷ; സ്ഥിരം കുറ്റവാളിയായും പ്രഖ്യാപിച്ചു; കുപ്രസിദ്ധ മോഷ്ടാവിന്റെ വിധി പറഞ്ഞത് തിരുവനന്തപുരം അഡീഷ്ണൽ സെഷൻസ് കോടതി

ബണ്ടി ചോറിന് പത്ത് വർഷം തടവ് ശിക്ഷ; സ്ഥിരം കുറ്റവാളിയായും പ്രഖ്യാപിച്ചു; കുപ്രസിദ്ധ മോഷ്ടാവിന്റെ വിധി പറഞ്ഞത് തിരുവനന്തപുരം അഡീഷ്ണൽ സെഷൻസ് കോടതി

ിരുവനന്തപുരം: കവർച്ച കേസ് പ്രതി ബണ്ടി ചോറിന് പത്ത് വർഷം തടവ് ശിക്ഷ. തിരുവനന്തപുരം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ബണ്ടി ചോറിന്റെ ശിക്ഷ പ്രഖ്യാപിച്ചത്. ഇരുപതിനായിരും രൂപ പിഴ ശ്ക്ഷയും വിധിച്ചിട്ടുണ്ട്. ബണ്ടിചോറിനെ സ്ഥിരം കുറ്റവാളിയായും കോടതി പ്രഖ്യാപിച്ചു. സ്ഥിരം കുറ്റവാളിയാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

വിദേശ മലയാളി വേണുഗോപാലൻ നായരുടെ തിരുവനന്തപുരം പട്ടത്തെ വസതിയിൽ കവർച്ച നടത്തിയ കേസിലാണ് ബണ്ടി ചോറിന് ശിക്ഷ വിധിച്ചിരിക്കുന്നത്. മുപ്പത് ലക്ഷം രൂപ വിലവരുന്ന മിത്സുബിഷി കാറും, സ്വർണവുമാണ് ഇവിടെ നിന്നും ബണ്ടിചോർ മോഷ്ടിച്ചത്. രണ്ട് ദിവത്തിന്
ശേഷം കർണ്ണാടകയിൽ വച്ചാണ് ഇയാൾ പൊലീസ് പിടിയിലാവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

നാല് വർഷമായി തടവിൽ കഴിയുകയാണ് ബണ്ടി ചോർ. ജാമ്യത്തിനായി നിരവധി തവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇടയ്ക്ക് മാനസീക വിഭ്രാന്തി കാട്ടിയപ്പോൾ തിരുവനന്തപുരെ മാനസീകാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. ചിക്തസ പൂർത്തിയാക്കിയ ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ഭവനഭേദനം, മോഷണം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായും കോടതി അഭിപ്രായപ്പെട്ടിരുന്നു.
ദേവീന്ദർ സിങ് എന്ന് ബണ്ടി ചോറിനുവേണ്ടി ആളൂരാണ് ഹാജരായത്. എന്നാൽ കോടതി ആളൂരിന്റെ വാദങ്ങളെല്ലാം തള്ളികളയുകയായിരുന്നു.

രാജ്യാന്തര കുറ്റവാളിയായ ബണ്ടി ചോർ പിടികിട്ടാപ്പുള്ളിയും മുന്നൂറോളം കവർച്ചാക്കേസുകളിലെ പ്രതിയുമാണ്. ഡൽഹി, ചെന്നൈ, ബാംഗളൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിരവധി മോഷണം നടത്തിയിട്ടുണ്ട്. ആഡംബരവസ്തുക്കളാണ് ബണ്ടിചോർ കൂടതലായും മോഷ്ടിച്ചിരുന്നത്. ഡൽഹി, ചെന്നൈ, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ പൊലീസ് ബണ്ടിയെ പല പ്രാവശ്യം അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഇയാൾ തന്ത്രപൂർവം രക്ഷപെടുകയായിരുന്നു.

സുരക്ഷാ സംവിധാനങ്ങളുള്ള വീടുകളിൽ യാതൊരു തെളിവും അവശേഷിപ്പിക്കാതെ മോഷണം നടത്തി കടന്നുകളയുന്നതാണ് ബണ്ടിചോറിന്റെ മോഷണരീതി. വിമാനമാർഗമാണ് ഇയാൾ പലപ്പോഴും രക്ഷപ്പെട്ടിരുന്നത്. ആഡംബര ഹോട്ടലുകളിൽ താമസിക്കുന്ന ഇയാൾ ഒൻപതാംക്ളാസ് വരെമാത്രമാണു പഠിച്ചിട്ടുള്ളതെന്നതാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. സാങ്കേതികവിദ്യയിൽ നല്ല പരിജ്ഞാനമുള്ള ബണ്ടിക്കു വളർത്തു നായ്ക്കളെ മെരുക്കാൻ പ്രത്യേക കഴിവുണ്ട്. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലും ബണ്ടി പങ്കെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP