Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കായംകുളത്ത് പത്ത് കോടി രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി; പാലക്കാട് സ്വദേശികളായ അഞ്ച് പേർ അറസ്റ്റിൽ; പിടിച്ചെടുത്തത് 1000 ന്റെ അസാധു നോട്ടുകൾ

കായംകുളത്ത് പത്ത് കോടി രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി; പാലക്കാട് സ്വദേശികളായ അഞ്ച് പേർ അറസ്റ്റിൽ; പിടിച്ചെടുത്തത്  1000 ന്റെ അസാധു നോട്ടുകൾ

കായംകുളം: പത്ത് കോടി രൂപയുടെ അസാധു നോട്ടുകൾ പിടികൂടി. കായംകുളത്തു നിന്നാണ് അസാധു നോട്ടുകൾ പൊലീസ് പിടിച്ചെടുത്തത്. കായംകുളം സി.ഐയുടെ നേതൃത്വത്തിൽ ദേശീയപാതയിലെ കൃഷ്ണപുരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ അസാധു നോട്ടുകളുമായി എത്തിയ സംഘം പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കാറിൽ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെക്കൂടി തൊട്ടുപിന്നാലെ പിടികൂടി. പാലക്കാട് സ്വദേശികളാണ് പിടിയിലായ അഞ്ചുപേരും. 1000 ന്റെ അസാധു നോട്ടുകളാണ് കാറിൽ കടത്താൻ ശ്രമിച്ചത്. വിശദമായ അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവി ഉടൻ കായംകുളത്തെത്തും.

അടുത്തിടെ ചേർത്തലയിൽനിന്നും അസാധു നോട്ടുകൾ പിടികൂടിയിരുന്നു. ചേർത്തലയിലെ സംഘവുമായി അസാധുനോട്ട് കടത്തിയ സംഘത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പിടികൂടിയ അസാധു നോട്ടുകൾ പൊലീസ് കൃത്യമായി എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. പത്ത് കോടിയുടെ നോട്ടുകൾ ഉണ്ടെന്നാണ് പിടിയിലായവർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP