Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാളെ ബാറുകൾ തുറക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി ബാബു

തിരുവനന്തപുരം: നാളെ ബാറുകൾ തുറക്കാൻ അനുദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു അറിയിച്ചു. സുപ്രീം കോടതിയുടെ സ്‌റ്റേയുള്ളതിനാൽ ഞായറാഴ്ച ഡ്രൈ ഡേ അല്ലെന്ന് ബാറുടമകൾ നിലപാട് എടുത്തിരുന്നു. അതിനാൽ നാളെ ബാറുകൾ തുറക്കുമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് എക്‌സൈസ് മന്ത്രിയുടെ പ്രതികരണം. ഡ്രൈ ഡേയ്ക്ക് സുപ്രീംകോടതി സ്‌റ്റേ ഏർപ്പെടുത്തിയിട്ടില്ലെന്നാണ് സർക്കാർ നിലപാട്. അഡ്വക്കേറ്റ് ജനറലും നിയമ സെക്രട്ടറിയും ഇതു സംബന്ധിച്ച വിശദീകരണം സർക്കാരിന് നൽകിയിട്ടുണ്ട്. ഹൈക്കോടതി വിധി വരെ ബാറുകൾക്ക് പ്രവർത്തിക്കാമെന്നാണ് സ്റ്റേ ഉത്തരവെന്നും ഡ്രൈ ഡേയെ പറ്റി അതിൽ പരാമർശിക്കുന്നില്ലെന്നും നിയമോപദേശം വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഡ്രൈ ഡേയായി ഞായറാഴ്ച തുടരുമെന്നാണ് സർക്കാർ നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP