Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യവ്യവസായികൾ ആത്മഹത്യയുടെ വക്കിലെന്ന് രാജ്കുമാർ ഉണ്ണി; നുണപരിശോധനയിൽ നിലപാട് അറിയിക്കാൻ ബാറുടമകൾക്ക് കൂടുതൽ സമയം നൽകി കോടതി; ബിജു രമേശിന്റെ ഡ്രൈവറെ ബ്രയിന്മാപ്പിങിന് വിധേയനാക്കാൻ വിജിലൻസ്

മദ്യവ്യവസായികൾ ആത്മഹത്യയുടെ വക്കിലെന്ന് രാജ്കുമാർ ഉണ്ണി; നുണപരിശോധനയിൽ നിലപാട് അറിയിക്കാൻ ബാറുടമകൾക്ക് കൂടുതൽ സമയം നൽകി കോടതി; ബിജു രമേശിന്റെ ഡ്രൈവറെ ബ്രയിന്മാപ്പിങിന് വിധേയനാക്കാൻ വിജിലൻസ്

കൊച്ചി: സംസ്ഥാനത്തെ മദ്യവ്യവസായികൾ ആത്മഹത്യയുടെ വക്കിലാണെന്ന് ബാർ ഉടമ അസോസിയേഷൻ നേതാവ് രാജ്കുമാർ ഉണ്ണി. കടം മേടിച്ച് ബാർ നടത്തിയവർ ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണ്. ഇതുവരെ ബാർ തൊഴിലാളികളാണ് ആത്മഹത്യ ചെയ്തതെങ്കിൽ ഇപ്പോൾ ഉടമകളും ആ നിലയിലാണ്. എലിയെ പേടിച്ച് ഇല്ലം ചുടുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിനിടെ ബാർ കോഴക്കേസിൽ ബാറുടമകളെ നുണപരിശോധനയ്ക്ക് വിധേയരാക്കാൻ അനുവദിക്കണമെന്ന വിജിലൻസിന്റെ അപേക്ഷയിൽ തീരുമാനം നീളും. നുണപരിശോധനയുടെ കാര്യത്തിൽ നിലപാട് അറിയിക്കാൻ ബാർ ഉടമകൾക്ക് ഹൈക്കോടതി ഈ മാസം 16 വരെ സമയം അനുവദിച്ചു. ഡോക്ടർമാരുമായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് ബാർ ഉടമകളുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് കോടതി സമയം അനുവദിച്ചത്.

മാണിക്കെതിരായ അന്വേഷണത്തിൽ മറ്റൊരു നിർണ്ണായക നീക്കവും വിജിലൻസ് നടത്തി. ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നാണ് വിജിലൻസിന്റെ ആവശ്യം. ഇതിനുള്ള അപേക്ഷ വിജിലൻസ് കോടതിയിൽ നൽകി. ഇതിനായി അദ്ദേഹത്തോടു ഈ മാസം 11നു ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

സർക്കാരിന് ഒരു രൂപ പോലും ചെലവില്ലാതെ നടന്ന വ്യവസായത്തിൽ നിന്ന് വർഷം തോറും കോടികൾ സർക്കാരിന് ലഭിച്ചിരുന്നുവെന്നാണ് ബാർ ഉടമകളുടെ വാദം. അതാണ് ഒരു എലിയെ പേടിച്ച് ഇല്ലാതാക്കിയത്. കെ.ബാബുവിന് കോഴ കൊടുത്തുവെന്ന ബിജു രമേശിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അങ്ങനെ ഒരു ഇടപാടും നടന്നിട്ടില്ലെന്നായിരുന്നു രാജ്കുമാർ ഉണ്ണിയുടെ മറുപടി.

30 ലക്ഷമായിരുന്ന ലൈസൻസ് ഫീസ് കുറയ്ക്കുന്നതിനാണ് കോടികൾ ബാബുവിന് നൽകിയെന്ന ബിജു രമേശിന്റെ ആരോപണം ശ്രദ്ധയിൽ പെടുത്തിയപ്പോൾ നിങ്ങൾ അന്വേഷണാത്മക പത്രപ്രവർത്തകരല്ലേ എക്‌സൈസ് കമ്മീഷണറിൽ നിന്ന് നിങ്ങൾക്ക് കൃത്യമായ രേഖ തന്നെ ലഭിക്കില്ലേ എന്ന് അദ്ദേഹം മറുപടി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP