Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജു രമേശിന്റെ രഹസ്യമൊഴിയിൽ മന്ത്രി കെ ബാബുവിനെതിരെ പ്രത്യേക അന്വേഷണമില്ല; കെ എം മാണി പ്രതിയായ കേസിന്റെ ഭാഗമായി അന്വേഷണം നടത്താമെന്ന് വിജിലൻസിന് നിയമോപദേശം; രാജിയില്ലെന്ന് ആവർത്തിച്ച് ബാബു; മാദ്ധ്യമങ്ങൾ തേജോവധം ചെയ്‌തെന്നും മന്ത്രി

ബിജു രമേശിന്റെ രഹസ്യമൊഴിയിൽ മന്ത്രി കെ ബാബുവിനെതിരെ പ്രത്യേക അന്വേഷണമില്ല; കെ എം മാണി പ്രതിയായ കേസിന്റെ ഭാഗമായി അന്വേഷണം നടത്താമെന്ന് വിജിലൻസിന് നിയമോപദേശം; രാജിയില്ലെന്ന് ആവർത്തിച്ച് ബാബു; മാദ്ധ്യമങ്ങൾ തേജോവധം ചെയ്‌തെന്നും മന്ത്രി

തിരുവനന്തപുരം: ബാർകോഴ കേസിൽ ബാറുടമ ബിജു രമേശ് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ പ്രത്യേക അന്വേഷണമില്ല. ഇക്കാര്യത്തിൽ നിയമോപദേശം വിജിലൻസിന് ലഭിച്ചു. നിലവിൽ ധനമന്ത്രി കെ എം മാണി ഒന്നാം പ്രതിയായ കേസിന്റെ ഭാഗമായി അന്വേഷണം നടത്താമെന്നാണ് വിജിലൻസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. എം ശശിധരനാണ് വിജിലൻസിന് അന്വേഷണമാകാമെന്ന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ബാബുവിനെതിരെ പുതിയ എഫ്‌ഐആർ ഇടാതെ തന്നെ വിജിലൻസ് അന്വേഷണം നടത്തും. പുതിയ കേസ് രജിസ്റ്റർ ചെയ്യാതെ നടത്തുന്ന അന്വേഷണം മന്ത്രി ബാബുവിനെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന കാര്യമാണ്. എക്‌സൈസ് മന്ത്രി 10 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ രഹസ്യമൊഴി.

നേരത്തെ തനിക്കെതിരെ പ്രത്യേകം കേസെടുത്താൽ രാജിവച്ചേക്കുമെന്ന സൂചന മന്ത്രി നൽകിയതോടെ സർക്കാർ പ്രതിസന്ധിയിൽ ആയിരുന്നു. ബാബു രാജിവച്ചാൽ, ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണിയും രാജിവെക്കേണ്ടുന്ന സാഹചര്യം ഒരുങ്ങുമായിരുന്നു. ഇത് സർക്കാറിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തുന്ന കാര്യമായിരുന്നു. ഇതിനിടെ ഐ ഗ്രൂപ്പ് നിലപാട് കർക്കശമാക്കുന്നു എന്ന ആരോപണവും ഉയർന്നതോടെ കോൺഗ്രസ് ഹൈക്കമാൻഡ് വരെ വിഷയം ചർച്ച ചെയ്യുകയുണ്ടായി.

അതേസമയം തനിക്കെതിരെ ബിജു രമേശ് പറയുന്നതെല്ലാം പച്ചക്കളമാണെന്ന് വിശദീകരിച്ച് എക്‌സൈസ് മന്ത്രി കെ ബാബു വാർത്താ സമ്മേളനവും നടത്തി. ബാർ കോഴയിൽ എക്‌സൈസ് മന്ത്രിക്ക് എതിരെ കേസ് എടുക്കാമെന്ന് വിജിലൻസിന് നിയമോപദേശം കിട്ടുന്നതിന് തൊട്ട് മുമ്പായിരുന്നു ബാബുവിന്റെ വാർത്താ സമ്മേളനം. അതിനിടെയാണ് അന്വേഷണത്തിനുള്ള നിയമോപദേശ വാർത്ത എത്തിയത്. അന്വേഷണത്തെ താൻ എതിർക്കുന്നില്ലെന്നാണ് ബാബുവും പ്രതികരിച്ചത്. അന്വേഷണമെന്നാൽ കേസ് എടുക്കൽ അല്ല. 164 പ്രസ്താവനയിലെ കാര്യങ്ങൾ അന്വേഷിക്കണം. അത് സ്വാഭാവികമാണ്. അതിന്റെ പേരിൽ രാജി വെയ്ക്കില്ല. എന്നാൽ ഗുരുതരമായ എന്തെങ്കിലും പുറത്തുവന്നാൽ സാങ്കേതികത്വത്തിന്റെ പേരിൽ മാറിനിൽക്കുകയുമില്ലമന്ത്രി ബാബു വിശദീകരിച്ചു.

അര് കേസ് അന്വേഷിച്ചാലും തനിക്കെതിരെ ഒന്നും ലഭിക്കില്ലെന്ന് വ്യക്തമാക്കിയാണ് ബാബു വാർത്താ സമ്മേളനം നടത്തിയത്. ബാർ കോഴ വാങ്ങിയെന്ന് പറഞ്ഞ് തനിക്കെതിരെ ഇതുവരെ ഒരു കേസുപോലുമില്ലാത്ത സാഹചര്യത്തിൽ താൻ രാജിവെക്കേണ്ട കാര്യമില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. താൻ ബാർ കോഴയോ മറ്റ് എന്തെങ്കിലും കോഴയോ വാങ്ങിയിട്ടില്ല. താൻ കോഴ വാങ്ങിയതായി ബിജു രമേശ് എവിടേയും പറഞ്ഞിട്ടില്ലെന്നും കെ ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടതിയിൽ 164 നൽകിയതിലും കോഴ വാങ്ങിയതായി പറഞ്ഞിട്ടില്ല. ബിജു രമേശ് ചാനലുകർക്കും പത്രങ്ങൾക്കും നൽകിയ ഇന്ററവ്യൂകളിലും കെ ബാബുവിന് കോഴ നൽകിയതായി പറഞ്ഞിട്ടില്ല. താൻ പത്ത്‌കോടി വാങ്ങി എന്ന് ഉറപ്പുണ്ടെങ്കിൽ എന്തിനാണ് ഒരുകോടി വാങ്ങിയെന്ന ആരോപണം കെ എം മാണിക്കെതിരെ ഉന്നയിച്ചതെന്നും ബാബു ചോദിച്ചു.

ബിജു രമേശിന്റെ വാദങ്ങളെ പൊളിക്കാൻ സർക്കാർ രേഖകളും ഹാജരാക്കി. എക്‌സൈസ് വകുപ്പിന് നേട്ടമുണ്ടാക്കാനുള്ള തീരുമാനമാണ് എക്‌സൈസ് വകുപ്പ് എടുത്തത്. അത് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. എനിക്ക് 10 കോടി രൂപ നൽകിയെന്ന് മജിസ്‌ട്രേട്ടിന് മുമ്പാകെ നൽകിയ മൊഴിയിൽ ബിജു പറഞ്ഞിട്ടില്ല. പത്തു കോടി രൂപ തന്നു എന്നാരോപിക്കുന്ന ബിജു രമേശ് എന്തുകൊണ്ടാണ് ഒരു കോടി രൂപയുടെ കോഴക്കഥ ആദ്യം പുറത്ത് പറഞ്ഞത്. പണം നൽകിയെന്ന് പറയുന്ന ബിജു, അത് എവിടെ വച്ച് ആർക്ക് കൈമാറി എന്ന് വ്യക്തമാക്കണം. എന്നാൽ ബിജു അതിന് തയ്യാറല്ല. അതിനർത്ഥം ഇങ്ങനെയൊരു സംഭവം ഇല്ല എന്നതാണെന്നും ബാബു പറഞ്ഞു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പേരിൽ തന്നെ തേജോവധം ചെയ്യുന്നത് വേദനാജനകമാണ്. സത്യം കണ്ടെത്തിയില്ലെങ്കിലും എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാനെങ്കിലും മാദ്ധ്യമങ്ങൾ ശ്രമിക്കണമെന്നും ബാബു അഭ്യർത്ഥിച്ചു.

അഴിമതിക്കെതിരെയാണ് പോരാട്ടമെങ്കിൽ ആദ്യം പത്ത് കോടി വാങ്ങിയ തനിക്കെതിരെയല്ലെ ബിജു രമേശ് ആരോപണം ഉന്നയിക്കേണ്ടിയിരുന്നതെന്നും കെ ബാബു ചോദിച്ചു. ആർക്ക് പണം കൊടുത്തുവെന്നും ആര് കൊടുത്തുവെന്നും ബിജു രമേശ് വ്യക്തമാക്കണമെന്നും ബാബു ആവശ്യപ്പെട്ടു. വലിയ ഗൂഡാലോചന ഇതിന്റെ പിന്നിൽ നടന്നിട്ടുണ്ട്. എന്നാൽ മന്ത്രിസഭയിൽ ആരും ഈ ഗൂഡാലോചനയിൽ പങ്കാളിയാണെന്ന് കരുതുന്നില്ലെന്നും ബാബു കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP