Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാർകോഴ: കെ എം മാണിക്കെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു; കോഴ വാങ്ങിയെന്നതിന് തെളിവില്ലെന്ന് റിപ്പോർട്ടെന്ന് സൂചന

ബാർകോഴ: കെ എം മാണിക്കെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു; കോഴ വാങ്ങിയെന്നതിന് തെളിവില്ലെന്ന് റിപ്പോർട്ടെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ബാർകോഴ കേസിലെ അന്വേഷണ റിപ്പോർട്ട് വിജിലൻസ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. പ്രത്യേക ദൂതൻ വഴിയാണ് വിജിലൻസ് ഡി.വൈ.എസ്‌പി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. എന്നാൽ, മാണിയ്‌ക്കെതിരെ കേസെടുക്കാൻ തെളിവില്ലെന്ന പരാമർശങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് സമർപ്പിച്ചതെന്നാണ് സൂചന.

പൂട്ടിയ ബാറുകൾ തുറക്കാൻ മാണി ബാറുടമകളിൽ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാൽ, ഇത് തെളിയിക്കാനുള്ള മൊഴികളൊന്നും തന്നെ ബാറുടമകളിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നതായി സൂചനയുണ്ട്. തെളിവ് ഇല്ലാത്തതിനാൽ തന്നെ കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്നും വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP