Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്തു കോടി ആവശ്യപ്പെട്ടെന്ന ബിജുവിന്റെ ആരോപണം തെറ്റ്; കോഴ ആവശ്യപ്പെട്ടെങ്കിൽ എവിടെ വച്ചെന്നു വ്യക്തമാക്കണം; ആരോപണങ്ങൾക്കു പിന്നിൽ തന്നോടുള്ള തീരാത്ത പക; സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ ശബ്ദരേഖയുമായി എക്‌സൈസ് മന്ത്രി മാദ്ധ്യമങ്ങൾക്കു മുമ്പിൽ

പത്തു കോടി ആവശ്യപ്പെട്ടെന്ന ബിജുവിന്റെ ആരോപണം തെറ്റ്; കോഴ ആവശ്യപ്പെട്ടെങ്കിൽ എവിടെ വച്ചെന്നു വ്യക്തമാക്കണം; ആരോപണങ്ങൾക്കു പിന്നിൽ തന്നോടുള്ള തീരാത്ത പക; സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ ശബ്ദരേഖയുമായി എക്‌സൈസ് മന്ത്രി മാദ്ധ്യമങ്ങൾക്കു മുമ്പിൽ

തിരുവനന്തപുരം: ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് എക്‌സൈസ് മന്ത്രി കെ ബാബു രംഗത്തെത്തി. താൻ ആരോടും പണം വാങ്ങിയിട്ടില്ല. പത്ത് കോടി വാങ്ങിയെന്ന ആരോപണം തെറ്റാണെന്നും കെ ബാബു പറഞ്ഞു. ബിജു രമേശ് കോടതിയിൽ 164 സ്റ്റേറ്റ്‌മെന്റിൽ നൽകിയ കാര്യങ്ങൾ അറിയില്ല. അതുകൊണ്ട് അതേകുറിച്ച് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. പുറത്തുപറഞ്ഞ കാര്യങ്ങൾക്കാണ് മറുപടി പറയാൻ ഉദ്ദേശിക്കുന്നത്. പത്ത് കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ബിജു രമേശിന്റെ ആരോപണം. എവിടെ വച്ച് ആവശ്യപ്പെട്ടു, എങ്ങനെ ആവശ്യപ്പെട്ടും ഇത് കേട്ടവർ ആരെങ്കിലുമുണ്ടോ എന്ന കാര്യം വ്യക്തമാക്കാൻ ബിജു തയ്യാറാകണമെന്നും ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബിജു രമേശിന്റേ ആരോപണങ്ങൾ പുകമറ സൃഷ്ടിക്കാൻ വേണ്ടിയുള്ളതാണ്. എക്‌സൈസ് മന്ത്രിയായ തൻ കോഴ വാങ്ങിയെങ്കിൽ ബിജു രമേശ് എന്തുകൊണ്ടാണ് ആറ് മാസം മുമ്പ് ഇക്കാര്യം പറയാതിരുന്നത്? നേരത്തെ മാണിക്ക് കോഴ കൊടുത്തുവെന്ന് ബിജു പറഞ്ഞവർ തന്നെ അത് നിഷേധിക്കുകയാണ് ഉണ്ടായത്. തന്നെ വെള്ളം കുടിപ്പിക്കുമെന്നാണ് ബിജു രമേശ് പറഞ്ഞത്. അതിനുള്ള തന്റെ മറുപടി ഉപ്പു തിന്നവർ വെള്ളം കുടിക്കും എന്നാണെന്നും ബാബു പറഞ്ഞു.

താൻ മന്ത്രിയായിരിക്കുമ്പോൾ 62 ബാർഹോട്ടലുകൾക്ക് ലൈസൻസ് നൽകി. ഇതിൽ 39 എണ്ണത്തിനും ലൈസൻസ് നൽകിയ കോടതി പറഞ്ഞിട്ടാണ്. ത്രീസ്റ്റാർ ഫോർ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകേണ്ടെന്ന തീരുമാനം ഈ സർക്കാർ വന്നതിന് ശേഷമാണ് കൈക്കൊണ്ടത്. ഇപ്പോഴത്തെ മദ്യനയത്തിന്റെ ഭാഗമായി ബിജു രമേശിന്റെ ഒമ്പത് ഹോട്ടലുകളിൽ ഏഴ് ഹോട്ടലുകൾ അടയ്‌ക്കേണ്ടി വന്നു. ഇങ്ങനെ വൻ നഷ്ടമുണ്ടായ വ്യവസായി സർക്കാറിനെതിരെ ആരോപണം ഉന്നയിക്കുന്നത് സ്വാഭാവികമാണ്. ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ ബിജു രമേശിന്റെ വ്യക്തി വൈരാഗ്യമാണെന്നും ബാബു പറഞ്ഞു.

ബിജുവിന്റെ നെടുമങ്ങാട്ടെ ഇന്ദ്രപ്രസ്ഥം ഹോട്ടലിന് ബാർലൈസൻസ് നൽകാത്തതിൽ തന്നോട് എതിർപ്പുണ്ടായിരുന്നു. ബാർ ലൈസൻസിനായി ബിജു അപേക്ഷിച്ചിരുന്നു. എന്നാൽ സർക്കാർ നയം അനുസരിച്ച് ത്രീ, സ്റ്റാർ ഹോട്ടലുകൾക്ക് ബാറുകൾ അനുവദിക്കേണ്ടെന്നായിരുന്നു തീരുമാനം. കോടികൾ മുടക്കി ഫോർ സ്റ്റാർ ഹോട്ടൽ പണിതിട്ട് ബാർ ലൈസൻസ് ലഭിക്കാതെ വന്നതാണ് ബിജുവിന് തന്നോട് പകയുണ്ടാവാൻ കാരണമെന്നും മന്ത്രി പറഞ്ഞു.

തനിക്കും സർക്കാറിനും എതിരായി ഡിസംബർ 15ന് ഏഴ് മണിക്ക് ഒരു ഇടതു എംഎൽഎയുടെ വീട്ടിൽ വച്ച് യോഗം ചേർന്നു. തുടർന്നാണ് സർക്കാറിനെ മറിച്ചിടാൻ പദ്ധതി തയ്യാറാക്കിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ താഴെ തള്ളിയിട്ടാൽ ബാറുകൾ തുറന്ന് തരാമെന്ന് ബിജുവിനോട് സിപിഐ(എം) നേതാക്കൾ പറഞ്ഞിരുന്നു. മാത്രമല്ല മറ്റു മന്ത്രിമാർക്കെതിരേയും ആരോപണം ഉന്നയിക്കാൻ നേതാക്കൾ നിർദ്ദേശിച്ചു. ബിജു രമേശ് ആരോപണം ഉന്നയിച്ച ശേഷം ബിജു പറഞ്ഞതിനോട് ബാർ അസോസിയേഷനിലെ ആരും മറുപടി പറഞ്ഞിട്ടില്ല. ആരോപണങ്ങൾക്ക് തെളിവുകൾ കൃത്രിമമായി സൃഷ്ടിക്കാനാണ് ബിജു ശ്രമിച്ചത്. ഇതിനായി അസോസിയേഷനിലെ നേതാക്കളെ ഫോണിൽ വിളിക്കുകയായിരുന്നു. അത് ഫലപ്രദമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജു രമേശിനെ മാദ്ധ്യമങ്ങൾ പോലും ചിലർ റോൾ മോഡലായാണ് കണക്കാക്കിയത്. മാദ്ധ്യമങ്ങൾ അങ്ങനെ ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ബാബു പറഞ്ഞു. സർക്കാറിനെ അട്ടിമറിക്കാമെന്ന് ബിജു പറയുന്ന ശബ്ദരേഖയും മന്ത്രി കെ ബാബു മാദ്ധ്യമപ്രവർത്തകർക്ക് മുമ്പിൽ പുറത്തുവിട്ടു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ബിജുവിനെതിരെ മാനനഷ്ടത്തിന് നാളെത്തന്നെ വക്കീൽ നോട്ടീസ് അയയ്ക്കുമെന്നും ബാബു അറിയിച്ചു. എലഗൻസ് ബാർ ഉടമ ബിനോയ് തന്റെ ബിനാമിയാണെന്ന ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. തനിക്ക് പല മുതലാളികളുമായും അടുപ്പമുണ്ട്. എന്നാൽ, ഇവരോടൊന്നും സഹായം അഭ്യർത്ഥിച്ചില്ലെന്നും ബാബു വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ബാബുവിനെ സ്‌പോൺസർ ചെയ്യുന്നത് ബാറുടമകൾ

അതേസമയം ബാബുവിന്റെ ഗൂഢാലോചനാ ആരോപണം തള്ളി ബിജു രമേശ് രംഗത്തെത്തി. ബാബുവിനെ സ്‌പോൺസർ ചെയ്യുന്നത് ചില ബാർ ഉടമകളാണെന്നും ബിജു പറഞ്ഞു. മന്ത്രിയാകുന്നതിന് മുമ്പ് ബാറുടമകളുടെ പിആർഒ ആയി പ്രവർത്തിച്ചയാളാണ് ബാബു. ബാബുവിന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. എലഗൻസ് ഗ്രൂപ്പിലെ ബിനോയി ബാബുവിന്റെ ബിനാമിയാണെന്നും ബിജു ആറോപിച്ചു. പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും കണ്ടത് ബാർ തൊഴിലാളുകളുടെ പ്രശ്‌നം ബോധിപ്പിക്കാനാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP